തിരുവനന്തപുരം:മുഖ്യമന്ത്രി പദം മോഹിച്ചിട്ടില്ലെന്നും യു.ഡി.എഫിനെ തകര്‍ക്കാന്‍ ആഗ്രഹിച്ചിട്ടുമില്ലെന്ന് കെ.എം. മാണി . മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുമായി യാതൊരു ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ല. യു.ഡി.എഫ് നൗക ഉലയാതെ മറിയാതെ നില്‍ക്കാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂവെന്നും മാണി പറഞ്ഞു. പ്രതിച്ഛായയില്‍ വന്നത് അവരുടെ നിരീക്ഷണം മാത്രമാണ്. അത് നിഷേധിക്കുന്നില്ലെന്നും അവര്‍ ഉത്തരവാദിത്തമുള്ള പത്രമാണെന്നും മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ എല്‍.ഡി.ഫുമായി ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അവര്‍ എന്റെയടുത്ത് വന്നിട്ടില്ല. ഞാന്‍ അവരുടെയടുത്ത് പോയിട്ടുമില്ല.
സുധാകരന്‍ മാന്യായ വ്യക്തിയാണ്. അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല. എനിക്ക് അതിനെ കുറിച്ച് അറിയില്ല എന്ന് മാത്രമേ പറയുന്നുള്ളൂ. ബാര്‍ കോഴ എന്ന് പറയുന്നത് തന്നെ ഒരു കോഴയാണ്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ആരോപണങ്ങള്‍ തന്നെ ഒരു കോഴയാണെന്നും മാണി പറഞ്ഞു. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അത് നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാര്‍ കോഴ വിവാദമെന്നുമായിരുന്നു പ്രതിച്ഛായയില്‍ പറഞ്ഞത്. ആറ് മാസത്തേക്ക് മുഖ്യമന്ത്രിയാക്കാമെന്ന ഓഫര്‍ ആണ് എല്‍.ഡി.എഫ് നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാണി തയ്യാറായില്ല. മുഖ്യമന്ത്രിയാക്കാമെന്ന പ്രലോഭനമുുണ്ടായിട്ടും മാണി ചെറുത്ത് നിന്ന് യു.ഡി.എഫിനെ രക്ഷിക്കുകയായിരുന്നു. മാണിയെ ന്യായീകരിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വിരോധാഭാസമാണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ കെ.എം മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നെന്ന ജി. സുധാകരന്റെ പരാമര്‍ശം ശരിവെച്ച് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലാണ് വെളിപ്പെടുത്തല്‍വന്നിരുന്നത് . മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാര്‍ കോഴ വിവാദമെന്നും പ്രതിച്ഛായയില്‍ പറയുന്നു.ഇതുസംബന്ധിച്ച് മന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ ദുരുദ്ദേശ്യത്തോടെയല്ലെന്നും മാണിയെ വീഴ്ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചുവെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗം പറയുന്നു.
ശക്തമായ പ്രലോഭനമുണ്ടായെങ്കിലും യുഡിഎഫ് തകര്‍ക്കാന്‍ മാണി തയാറായില്ലെന്നു പറയുന്ന ലേഖനം ഇതാണോ അദ്ദേഹം ചെയ്ത കുറ്റമെന്നും ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് ഇത്രയും കടുത്ത രാഷ്ട്രീയ ത്യാഗം ചെയ്തിട്ടുണ്ടോയെന്നും ചോദിക്കുന്നു.
ആറ് മാസത്തേക്ക് മുഖ്യമന്ത്രിയാക്കാമെന്ന ഓഫര്‍ ആണ് എല്‍.ഡി.എഫ് നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാണി തയ്യാറായില്ല. മുഖ്യമന്ത്രിയാക്കാമെന്ന പ്രലോഭനമുുണ്ടായിട്ടും മാണി ചെറുത്ത് നിന്ന് യു.ഡി.എഫിനെ രക്ഷിക്കുകയായിരുന്നു. മാണിയെ ന്യായീകരിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വിരോധാഭാസമാണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ പറയുന്നു. ആരോപണത്തില്‍ കഴമ്പില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ചില നേതാക്കള്‍ക്ക് മാണിയെ വീഴ്ത്തമെന്ന് ചിന്തയുണ്ടായിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.
കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ആലോചിച്ചിരുന്നെന്നും എല്‍ഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കില്‍ കെ.എം. മാണിക്കു സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും മന്ത്രി ജി. സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സുധാകരന്‍ വിശദീകരിച്ചുവെങ്കിലും വെളിപ്പെടുത്തല്‍ ശരിവെക്കുന്ന തരത്തിലുള്ള സ്ഥിരീകരണമാണ് കേരള കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന്് ഇപ്പോഴുണ്ടായിരിക്കുന്നത്.കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് ലേഖനത്തിലുള്ളത്. ജോസ്.കെ.മാണി എംപിയെ കേന്ദ്രമന്ത്രിയാക്കാതിരുന്നതു രാഷ്ട്രീയ വഞ്ചനയാണ്. മാണിയെ വീഴ്ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചു. എന്നിട്ട്, മാണിക്കുമുന്നില്‍ അവര്‍ അഭിനയിച്ചു. ബാര്‍ കോഴക്കേസില്‍പ്പെടുത്തി. ഇതോടെ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്ന് അവര്‍ കരുതി. കെ.എം. മാണിയുടെ നെഞ്ചില്‍ കുത്തിയ രാഷ്ട്രീയ ബ്രൂട്ടസുമാര്‍ക്കു മാപ്പില്ല- മുഖപ്രസംഗം പറയുന്നു. ജോസ്.കെ.മാണി എംപിയെ കേന്ദ്രമന്ത്രിയാക്കാതിരുന്നതു രാഷ്ട്രീയ വഞ്ചനയാണെന്നും മുഖപ്രസംഗം പറയുന്നു.