ഐ.സി.ഡി.എസ് 46-ാം വാർഷികാഘോഷവും പോഷകാഹാര പ്രദർശനവും

കൂരോപ്പട:
ഐ.സി.ഡി.എസ് 46-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കൂരോപ്പട ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ളാക്കാട്ടൂർ അങ്കണവാടിയിൽ പോഷകാഹാര പ്രദർശനവും, വനിതാ ശിശു വികസന വകുപ്പു മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് അംഗം സന്ധ്യാ. ജി നായർ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ് , സ്ഥിരം സമിതി അധ്യക്ഷമാരായ രാജമ്മ ആൻഡ്രൂസ്, ഷീലാ മാത്യു, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, സോജി ജോസഫ്, മഞ്ജു കൃഷ്ണകുമാർ, ആശാ ബിനു, പി.എസ് രാജൻ, അമ്പിളി മാത്യു , ദീപ്തി ദിലീപ്, സെക്രട്ടറി മിനി മുരളി, ഐ.സി.ഡി.എസ് ഓഫീസർ നിഷാ.കെ.ബേബി എന്നിവർ സംസാരിച്ചു. നാലാം വാർഡ് അംഗവും ളാക്കാട്ടൂർ അങ്കണവാടി ടീച്ചറുമായ പി കെ രാജി നന്ദി പറഞ്ഞു.

Top