കോട്ടയം :ഒടുവിൽ മുൻ എംപിക്ക് പിടിവീണു !! കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയിസ് ജോര്‍ജിനു വന്‍ തിരിച്ചടി. ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ജോയ്‌സ് ജോർജിന്‍റെയിം ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരുമാണ് റദ്ദാക്കിയത്. ദേവികുളം സബ് കളക്ടറുടേതാണ് നടപടി.ജോയ്‌സ് ജോര്‍ജിന്റേയും ബന്ധുക്കളുടേയും പേരിലുള്ള പട്ടയവും തണ്ടപ്പേരുമാണ് റദ്ദാക്കിയത്. ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റേതാണ് നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടിത്തിയാണ് സബ്കളക്ടര്‍ പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്. ബ്ലോക്ക് നമ്പര്‍ 58,120,121,115,118,116 എന്നീ തണ്ടപ്പേരുകള്‍ ആണ് റദ്ദ് ചെയ്തത്.
2017 നവംബറില്‍ ജോയ്‌സ് ജോര്‍ജ്ജിന്റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇടുക്കി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസ് ഹൈക്കോടതിയിലും ഉണ്ടായിരുന്നു. അപ്പീലിനെ തുടര്‍ന്ന് വീണ്ടും വിശദമായ തെളിവെടുപ്പിന് ശേഷമാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ വീണ്ടും റദ്ദാക്കിയത്.
ഭൂമി ഇടപാടിലെ രേഖകളുമായി ദേവികുളം സബ്കളക്ടര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ജോയ്‌സ് ജോര്‍ജ് എം.പിക്ക് ലാന്‍ഡ് റവന്യു കമ്മീഷ്ണര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഭൂമിയിടപാട് കേസില്‍ സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും നല്‍കിയ അപ്പീലിനെ തുടര്‍ന്നായിരുന്നു നേരിട്ട് ഹാജരാകാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ ഉത്തരവ്.