മുസ്ലിങ്ങള്‍ ബോംബ് സ്‌ഫോടനം നടത്തിയാല്‍ അതിനെ ഇസ്ലാമിക ഭീകരവാദം എന്ന് വിളിക്കണം: ആരിഫ് ഹുസൈന്‍ തെരുവത്ത്

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ കാര്‍ബോംബ് സ്‌ഫോടനത്തെ ഇസ്ലാമിക ഭീകരവാദം എന്ന് വിളിക്കണമെന്ന് സ്വതന്ത്ര ചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്. മുസ്ലിങ്ങള്‍ നടത്തുന്ന ബോംബ് സ്‌ഫോടനത്തെ ഇസ്ലാമിക ഭീകരവാദം എന്ന് തന്നെ വിളിക്കണമെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു.

”മുസ്ലിങ്ങളില്‍ പലരും സമൂഹമാധ്യമങ്ങളില്‍ ഈ ഭീകരാക്രമണം ബിജെപി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രചാരണമാണ് നടത്തുന്നത്. ഇത് അവര്‍ അവസാനിപ്പിക്കണം. പകരം ഇത് ഇസ്ലാമിക ഭീകരാക്രമണമാണെന്ന് പറയാന്‍ മടി കാണിക്കരുത്.”- ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്ത് മുസ്ലിങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇന്ത്യയാണെന്ന് അവര്‍ ഇനിയെങ്കിലും മനസ്സിലാക്കണം. അതിനാല്‍ ഇവിടുത്തെ സംവിധാനങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ മുസ്ലിമിനുമുണ്ട്. അങ്ങിനെ പറഞ്ഞാല്‍ എന്നെ സംഘിയാക്കുന്നവരാണ് അധികവും.- ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

 

Top