ശമ്പളം മാസം പത്തൊൻപത് ലക്ഷം…

നാഗ്പൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് നാഗ്പൂരിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളിലെഴുതി ചേര്‍ക്കപ്പെട്ട നാമമാണ് കൊല്ലം സ്വദേശിയായ 27 വയസുള്ള ജസ്റ്റിന്‍ ഫര്‍ണാണ്ടസിന്റേത്. ഇല്ലായ്മകളോടുപൊരുതി ജസ്റ്റിന്‍ നേടിയ വിജയങ്ങള്‍ പത്തരമാറ്റ് തിളക്കമുള്ളതുതന്നെയാണ്.ഒരു തുന്നല്‍ക്കാരന്റെ മകനായി ഇല്ലായ്മകള്‍ക്ക് നടുവില്‍ ജനിച്ച ജസ്റ്റിന്‍ ഇന്ന് നാഗ്പൂര്‍ ഐഐഎമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നേടി ജോലിയില്‍ പ്രവേശിക്കുന്നയാളാണ്. ഹൈദരാബാദ് ആസ്ഥാനമായ വാല്യൂ ലാബ്‌സ് അസോസിയേറ്റ് ഡയറക്ടറുടെ സ്ഥാനവും 19 ലക്ഷം രൂപയുടെ ശമ്പള പാക്കേജുമാണ് ജസ്റ്റിന് വാഗ്ദാനം ചെയ്തിട്ടുള്ളത്.വ്യവസായവല്‍ക്കരണം തുന്നല്‍ പണികള്‍ ചെയ്തു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ജസ്റ്റിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തു. പിന്നീട് പൊതുവിതരണസമ്പ്രദായത്തെയും സര്‍ക്കാര്‍ സബ്സിഡികളെയും ആശ്രയിച്ചാണ് ഇവരുടെ കുടുംബം ജീവിച്ചിരുന്നത്.പഠനത്തിലൂടെ മാത്രമേ ജീവിത നിലവാരം മെച്ചപ്പെടൂ എന്ന് പറഞ്ഞ് ജസ്റ്റിന്റെയും സഹോദരിയുടെയും പഠനത്തിന് സഹായങ്ങള്‍ നല്‍കിയിരുന്നത് പിതാവിന്റെ ഇളയ സഹോദരിയാണ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ജസ്റ്റിന്‍ ഈ ജീവിത വിജയം സ്വന്തമാക്കിയത്. ഗവൺമെന്റ് കോളേജ് തിരുവന്തപുരത്തു നിന്നും ബിടെക് ബിരുദം നേടിയതിനു ശേഷം കോഴിക്കോട് ഐഐഎമ്മില്‍ നിന്നും എംബിഎ യായിരുന്നു ലക്ഷ്യം. ആദ്യ ശ്രമം പരാജയപ്പെടുകയും പ്രായം തടസ്സം നില്‍ക്കുകയും ചെയ്തതോടെ നാഗ്പൂര്‍ ഐഐടി യില്‍ ചേരുകയായിരുന്നു. പഠനകാലങ്ങളില്‍ ലഭിച്ച സ്‌ക്കോളര്‍ഷിപ്പുകളായിരുന്നു ജസ്റ്റിന്റെ പഠനത്തെ മുന്നോട്ട് നയിച്ചത്.

Top