അനാശാസ്യമെന്ന് നാട്ടുകാര്‍ ,പോലീസ് എത്തിയപ്പോള്‍ ഉടുതുണി ഉപേക്ഷിച്ചു യുവാവ് ഓടിരക്ഷപ്പെട്ടു.യുവതിയുടെ മൊഴി പോലീസിനെ വെട്ടിലാക്കി

കോട്ടയം :അനാശാസ്യം പിടിക്കാനായി ചാടിപ്പുറപ്പീട്ട കേരള പോലീസ് വെട്ടിലായി.വീട്ടില്‍ അനാശാസ്യം നടന്നതായി നാട്ടുകാരുടെ പരാതി കിട്ടിയ ഉടന്‍ പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ഉടുതുണി ഉപേക്ഷിച്ചു യുവാവ് വീടിന്റെ പിന്‍വശത്തെ വാതിലിലൂടെ ഓടി രക്ഷപെട്ടു.യുവാവിനെ കിട്ടിയില്ലെങ്കിലും യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

അടച്ചിട്ടിരുന്ന മുന്‍വശത്തെ വാതില്‍ തകര്‍ത്തു പോലീസ് അകത്ത് കയറിയാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്.യുവതിയെ സ്റ്റേ ഷനിലെത്തിച്ച പോലീസ് പുലിവാലിലും ആയി..സ്വന്തം ഇഷ്ടപ്രകാരമാണ് ഇയാള്‍ക്കൊപ്പം എത്തിയതെന്നു കസ്റ്റഡിയിലെടുത്ത യുവതി മൊഴി നല്‍കിയതോടെ പോലീസ് വെട്ടിലായി.വ്യക്തമായ തെളിവുകളില്ലാത്തിനാല്‍ പോലീസിന് കേസെടുക്കാനും കഴിഞ്ഞില്ല. ഇന്നലെ ഉച്ചയോടെ വെള്ളാശ്ശേരിയിലാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് അനാശാസ്യത്തിനായി യുവതിയെ വീട്ടിലെത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഗമണ്‍ സ്വദേശിയായ യുവതിയെയാണ് ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയെ നോക്കാനെന്നു പറഞ്ഞാണ് സ്ത്രീയെ ഇവിടെ എത്തിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. സ്വന്തക്കാരായി ആരുമില്ലാത്ത യുവതിയെ ഏറ്റുമാനൂരില്‍ നിന്നാണ് ഇയാള്‍ കൂടെക്കൂട്ടിയത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചു അകന്ന ബന്ധുക്കളെ വിവരമറിയിച്ചിട്ടുണെ്ടന്നും ആരുമെത്തിയില്ലെങ്കില്‍ മഹിളാമന്ദിരത്തില്‍ യുവതിയെ എത്തിക്കുമെന്നും പോലീസ് അറിയിച്ചു.

Top