ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വൻറി-20 മത്സരം ഇന്ന് സെഞ്ചൂറിയനിൽ നടക്കും. നാല് മത്സരമടങ്ങിയ പരമ്പരയിൽ രണ്ടെണ്ണം കഴിഞ്ഞപ്പോൾ ഓരോ കളിയാണ് ഇരു ടീമുകളും വിജയിച്ചത്. ഇന്ത്യൻ സമയം രാത്രി 8.30ക്കാണ് മത്സരം നടക്കുക.നാലുമത്സരങ്ങളുടെ പരമ്പര നിലവിൽ 1-1 എന്ന നിലയിൽ ആണ്. ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിന് ജയിച്ചപ്പോൾ രണ്ടാം കളിയിൽ മൂന്നു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.
മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിംഗ് വെടിക്കെട്ട് വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ കളിയിൽ സെഞ്ചുറി നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നു .സെഞ്ചുറിയനിലും പേസ് അനുകൂല പിച്ചാണ്. ബൗൺസുണ്ടാകും. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് എടുക്കാനാണ് സാധ്യത കൂടുതൽ. സെന്റ് ജോർജ് പാർക്കിലേതിന് സമാനമായ പിച്ചാണ് സെഞ്ചൂറിയനിലും എന്നത് ഇന്ത്യൻ ബാറ്റിങ് നിരയെ ആശങ്കപ്പെടുത്തുന്നുണ്ട്.
2009 മുതൽ ഇന്ത്യ ഈ വേദിയിൽ ഒരു ടി 20 ഐ മാത്രമേ കളിച്ചിട്ടുള്ളൂ. 2018ൽ നടന്ന മൽസരത്തിൽ ആറ് വിക്കറ്റിന് തോറ്റു. ഇവിടെ നടന്ന 14 മത്സരങ്ങളിൽ എട്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയിച്ചു. മൂന്നാം ടി20യിൽ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. മഴയ്ക്ക് 20 ശതമാനം സാധ്യതയുണ്ടെങ്കിലും മത്സരം നടക്കുന്ന സമയത്ത് കാലാവസ്ഥ വരണ്ടതായിരിക്കും. താപനില 20 ഡിഗ്രി സെൽഷ്യസിനു മുകളിലായതിനാൽ ഒരു സുഖകരമായ ദിവസമായിരിക്കും.
ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിൻറെ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ആതിഥേയർ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇനിയുള്ള രണ്ട് മത്സരവും ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സിംബാബ്വേക്കെതിരെ ഒരു മത്സരത്തിൽ താരം സെഞ്ച്വറി തികച്ചെങ്കിലും പിന്നീട് കളിച്ച എല്ലാ കളിയിലും താരം പരാജയമാകുകയായിരുന്നു.
അവസാനം കളിച്ച ഏഴ് ടി20 ഇന്നിങ്‌സിൽ നിന്ന് അഭിഷേക് ശർമ നേടിയത് വെറും 70 റൺസാണ്. ഓപ്പണറായ താരത്തിൻറെ പരാജയം ടീമിൻറെ ബാറ്റിങ്ങിനെ മുഴുവനായും ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ ടീമിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നുത്. പിന്നെയുള്ള രമൻദീപ് സിങ്ങാണ്. ഇരുവരും ഓപ്പണർമാർ അല്ലാത്തതിനാൽ ബാറ്റിങ് ഓർഡർ എങ്ങനെയാകുമെന്ന് കണ്ടറിയണം.