‘പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ ​നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റ​ണം,പാ​ക്കി​സ്ഥാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യം’; യു​.എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ രൂക്ഷ വിമർശനവുമായി ഇന്ത്യ

ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​വാ​ദ​ത്തെ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്നും, ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യ്ക്കെ​തി​രെ വ്യാ​ജ പ​രാ​തി ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ഇന്ത്യ യു.എൻ സമിതിയിൽ. ഇ​ന്ത്യ​ൻ പ്ര​തി​നി​ധി കാ​ജ​ൽ ഭ​ട്ടാണ്
പാ​ക്കി​സ്ഥാ​നെ​തി​രെ യു​.എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ രൂക്ഷ വിമർശനം ഉയർത്തിയത്.

പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ ​നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റ​ണം. പാ​ക്കി​സ്ഥാ​ൻ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ഒ​ഴി​യ​ണ​മെ​ന്നും യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ഇ​ന്ത്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും സാ​ധാ​ര​ണ അ​യ​ൽ​പ​ക്ക ബ​ന്ധ​മാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. സിം​ല ക​രാ​റി​നും ലാ​ഹോ​ർ പ്ര​ഖ്യാ​പ​ന​ത്തി​നും അ​നു​സൃ​ത​മാ​യി ഉ​ഭ​യ​ക​ക്ഷി​പ​ര​മാ​യും സ​മാ​ധാ​ന​പ​ര​മാ​യും എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജ​മ്മു കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ മ​റു​പ​ടി ന​ൽ​കി. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ ‌ഉ​റ​ച്ച​തും നി​ർ​ണാ​യ​ക​വു​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഭീ​ക​ര​വാ​ദ​വും ശ​ത്രു​ത​യും അ​ക്ര​മ​വും ഇ​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​ത്ര​മേ അ​ർ​ഥ​വ​ത്താ​യ ഏ​ത് സം​ഭാ​ഷ​ണ​വും ന​ട​ത്താ​ൻ ക​ഴി​യൂ. അ​ത്ത​ര​മൊ​രു അ​നു​കൂ​ല അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം പാ​ക്കി​സ്ഥാ​നാ​ണ്. അ​തു​വ​രെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള പ്ര​തി​ക​ര​ണ​ത്തി​ന് ഇ​ന്ത്യ ഉ​റ​ച്ച​തും നി​ർ​ണാ​യ​ക​വു​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും കാ​ജ​ൽ ഭ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.

Top