പാകിസ്​താനു വേണ്ടി ചാരപ്പണി: ജമ്മു കശ്​മീരിൽ 2 പേർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്​മീരിൽ പാകിസ്​താനു വേണ്ടി ചാരപ്പണി ചെയ്​ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. നസീർ ഹുസൈൻ, മുഹമ്മദ്​ മുക്താർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രജൗരിയിലുള്ള അതിർത്തി ഗ്രാമത്തിലുള്ളവരാണ് ഇവർ.

ഇതിലൊരാൾ സൈന്യത്തിന് വേണ്ടി പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു. രണ്ടാമത്തെയാൾ ഇയാളുടെ ബന്ധുവാണ്.​ പൊലീസിൻറെയും സൈന്യത്തിൻറെയും സംയുക്ത സംഘമാണ്​ അറസ്റ്റ് ചെയതത്.​ സൈന്യത്തിൻറെ സുരക്ഷ പ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും വിഡിയോ എടുത്ത്​ ഇവർ കൈമാറിയെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ‘രാഷ്​ട്രീയ റൈഫിൾസി’ൻറെ ആസ്​ഥാനമായി പ്രവർത്തിച്ച ഇടത്തിൻറെ ദൃശ്യങ്ങളാണ്​ ഇവർ മൊബൈലിൽ പകർത്തിയത്​. ഇതുസംബന്ധിച്ച് ഡിസംബർ 16നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Top