ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയിൽ നിരോധിക്കാന്‍ തീരുമാനം

കൊച്ചി:ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനം.അതിർത്തിയിലെ തുടരുന്നതിനിടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്രസർക്കാർ. സ്വകാര്യത പ്രശ്‌നങ്ങളുള്ള ആപ്പുകൾ നിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്കായിരിക്കും സർക്കാർ നിരോധനം. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്റെ ഭാഗമായാണ് നീക്കം. 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കാണ് നിരോധനം. ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനിടെയാണ് നടപടി. യുവാക്കളുടെ ഇടയില്‍ ശ്രദ്ധേയമായ ആപ്ലിക്കേഷനാണ് ടിക്ക്‌ടോക്ക്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം പൊതുജനങ്ങളുടെ വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും കണക്കിലെടുത്താണ് തീരുമാനം. ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈല്‍, കംപ്യൂട്ടര്‍ അടക്കമുള്ള വേര്‍ഷനുകള്‍ക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരോധിക്കുന്ന ആപ്ലിക്കേഷനുകള്‍

ടിക് ടോക്

ഷെയര്‍ ഇറ്റ്

ക്വായ്

യുസി ബ്രൗസര്‍

ബയ്ഡു മാപ്

ഷെന്‍

ക്ലാഷ് ഓഫ് കിങ്‌സ്

ഡിയു ബാറ്ററി സേവര്‍

ഹെലോ

ലൈക്കീ

യുക്യാം മെയ്ക് അപ്

മി കമ്യൂണിറ്റി

സിഎം ബ്രൗസര്‍

വൈറസ് ക്ലീനര്‍

എപിയുഎസ് ബ്രൗസര്‍

റോംവി

ക്ലബ് ഫാക്ടറി

ന്യൂസ്‌ഡോഗ്

ബ്യൂട്ടി പ്ലസ്

വിചാറ്റ്

യുസി ന്യൂസ്

ക്യുക്യു മെയില്‍

വെയ്‌ബോ

എക്‌സെന്‍ഡര്‍

ക്യുക്യു മ്യൂസിക്

ക്യുക്യു ന്യൂസ്ഫീഡ്

ബിഗോ ലൈവ്

സെല്‍ഫി സിറ്റി

മെയില്‍ മാസ്റ്റര്‍

പാരലല്‍ സ്‌പെയ്‌സ്

എംഐ വിഡിയോ കോള്‍ ഷാവോമി

വിസിങ്ക്

ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍

വിവ വിഡിയോ ക്യുയു വിഡിയോ

മെയ്ടു

വിഗോ വിഡിയോ

ന്യൂ വിഡിയോ സ്റ്റാറ്റസ്

ഡിയു റെക്കോര്‍ഡര്‍

വോള്‍ട്ട് ഹൈഡ്

കേഷെ ക്ലീനര്‍

ഡിയു ആപ് സ്റ്റുഡിയോ

ഡിയു ക്ലീനര്‍

ഡിയു ബ്രൗസര്‍

ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്

ക്യാം സ്‌കാനര്‍

ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍

വണ്ടര്‍ ക്യാമറ

ഫോട്ടോ വണ്ടര്‍

ക്യുക്യു പ്ലേയര്‍

വി മീറ്റ്

സ്വീറ്റ് സെല്‍ഫി

ബയ്ഡു ട്രാന്‍സ്‌ലേറ്റ്

വിമേറ്റ്

ക്യുക്യു ഇന്റര്‍നാഷനല്‍

ക്യുക്യു സെക്യൂരിറ്റി സെന്റര്‍

ക്യുക്യു ലോഞ്ചര്‍

യു വിഡിയോ

വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ

മൊബൈല്‍ ലെജണ്ട്‌സ്

ഡിയു പ്രൈവസി.

ചെറുപ്പക്കാർക്കിടയിൽ ജനപ്രീതിയാർജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുണ്ട്. ചൈന, അമേരിക്ക എന്നിവിടങ്ങളിലും ടിക് ടോക്കിന് വൻ ജനപ്രീതിയാണുള്ളത്. 2020 ന്റെ ആദ്യ പാദത്തിൽ ടിക്ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ 150 കോടിയിലെത്തുകയും പിന്നീട് 200 കോടി എന്ന നേട്ടത്തിലേക്കും ടിക് ടോക്ക് വളരെ വേഗമെത്തി. 61 കോടിയിലേറെയാണ് ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഡൌൺലോഡ്.

കൊറോണ വൈറസ് മഹാമാരി മൂലമാണ് ടിക് ടോക്കിന്റെ ജനപ്രീതി വർദ്ധിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ലോക്ക്ഡൌൺ കാലത്ത് ആളുകൾ ടിക് ടോക്കിനെ ഏറ്റവും രസകരമായ ആപ്പായി വിലയിരുത്തിയിരുന്നു.

Top