പാക്കിസ്ഥാന്‍ റെയ്ഞ്ചേഴ്സിന്റെ പതിനാറംഗ ഉന്നതതലസംഘം ദല്‍ഹിയിലെത്തി.ഇന്ത്യാ-പാക് സൈനികതല ചര്‍ച്ച ഇന്ന്

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെക്കുറിച്ച് ഇന്ത്യാ-പാക് സൈനികതല ചര്‍ച്ച ഇന്ന് ദല്‍ഹിയില്‍. ചര്‍ച്ചയില്‍ പങ്കെടുക്കാനായി പാക്കിസ്ഥാന്‍ റെയ്ഞ്ചേഴ്സിന്റെ പതിനാറംഗ ഉന്നതതലസംഘം ദല്‍ഹിയിലെത്തി. ബി.എസ്.എഫിന്റെ 23 അംഗ സംഘവുമായിട്ടാണ് ചര്‍ച്ച നടക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൂടാതെ നുഴഞ്ഞുകയറ്റം, സാധാരണക്കാരുടെ നേരെയുള്ള ആക്രമണം എന്നിവയും ചര്‍ച്ചാവിഷയമാകും. പാക്കിസ്ഥാന്‍ റെയ്ഞ്ചേഴ്സിനെ നയിക്കുന്നത് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉമര്‍ ഫറൂഖ് ബുര്‍ഖിയാണ്. ബി.എസ്.എഫിനെ ഡയറക്ടര്‍ ജനറല്‍ ഡി.കെ പാഠക് നയിക്കും. 2013 ഡിസംബറില്‍ ലാഹോറിലാണ് ഇതിനുമുമ്പ് പാക് റെയ്‌ഞ്ചേഴ്‌സ്- ബി.എസ്.എഫ് ചര്‍ച്ച നടന്നത്.

Top