ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനി; ഫോബ്‌സ് മാസികയാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്

മുംബയ്: ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന ബഹുമതി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക്. ചൈനയുടെ ഹുയ് ക യാനെ മറികടന്നാണ് മുകേഷ് ഈ നേട്ടം കൈവരിച്ചത്. 42.1 ബില്യണ്‍ ഡോളറാണ് അംബാനിയുടെ സമ്പാദ്യം. ഫോബ്‌സ് മാസികയാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോക സമ്പന്നരുടെ കൂട്ടത്തില്‍ 14-ാ മതാണ് മുകേഷ് അംബാനിയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 75 ശതമാനമാണ് അംബാനിയുടെ വരുമാന വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെ 7209 കോടിയില്‍ നിന്ന് 8109 കോടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഈ വര്‍ഷത്തെ നേട്ടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top