സുപ്രധാനമായ അഞ്ചു മേഖലകളില്‍ സഹകരണത്തിന് ഇന്ത്യ–യുഎഇ ധാരണാപത്രം ഒപ്പിട്ടു

 

ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ യുഎഇ സംയുക്ത കമ്മിഷന്‍ യോഗത്തിലാണ് ടൂറിസം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ടെലികമ്യൂണിക്കേഷന്‍, തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രം ഇരുരാജ്യങ്ങളും കൈമാറിയത്. ആഗോളതലത്തില്‍ ഭീകരവാദം നേരിടാന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേങ്ങള്‍ യാഥാര്‍ഥ്യമാക്കുനന്തിന് ഇന്ത്യ യുഎഇ യുടെ പിന്തുണ തേടി.

india-uae

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ, ഇന്ത്യയിലെ 25 മേഖലകളില്‍ നിക്ഷേപം നടത്താന്‍ യുഎഇയിലെ വ്യവസായികള്‍ക്ക് അവസരമുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വാണിജ്യബന്ധം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും ചേര്‍ന്ന് പുതിയ ബിസിനസ് കൗണ്‍സിലിനും രൂപം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ ഡല്‍ഹിയിലെത്തിയ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെ കേന്ദ്രസഹമന്ത്രി റാവു ഇന്ദര്‍ജിത് സിങ് പാലം വിമാനത്താവളത്തില്‍ സ്വീകരിച്ചു. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും യുഎഇ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം പുതിയ തലത്തിലേക്കുയര്‍ത്താന്‍ യുഎഇ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

Top