ഈ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ യുപിഎയ്ക്ക് 110 സീറ്റും എന്‍ഡിഎയ്ക്ക് 286 സീറ്റ് ലഭിക്കുമെന്ന്! സര്‍വ്വേ ; രാഹുലിന്റെ ജനസമ്മതി 8 ല്‍ നിന്ന് 20 ആയി, മോഡിയുടെത് 30 ല്‍ നിന്ന് 14 മായി കുറഞ്ഞെന്ന് ഇന്ത്യടുഡേ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നേരന്ദ്രമോഡിയുടെ നല്ലകാലം കഴിഞ്ഞെന്നാണ് സൂചനകള്‍. ജനസമ്മതിയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മോഡി ഇപ്പോള്‍ പിറകിലേക്കാണെന്ന് ഇന്ത്യടുഡേ നടത്തിയ സര്‍വ്വേ പറയുന്നു.

ബിജെപിയുടെ 2 വര്‍ഷത്തോടടുക്കുന്ന ഭരണം ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് രാഹുല്‍ ഗാന്ധിക്കാണെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലം ഇന്ത്യ ടുഡേ പുറത്ത് വിട്ടു . മോഡി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നുവെന്നും നിലംപരിശായ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഇപ്പോള്‍ നടത്തുന്നതെന്നും വ്യക്തമാക്കുന്ന ഇന്ത്യാ ടുഡേകാര്‍വി ഇന്‍സൈറ്റ് സര്‍വെയില്‍ രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി ഒരു വര്‍ഷത്തിനിടെ എട്ടില്‍ നിന്നും 22 ശതമാനമായി ഉയര്‍ന്നതായാണ് വ്യക്തമാക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനസമ്മിതി അനുദിനം ഇടിയുന്നതായി സര്‍വ്വേ പറയുന്നു . ഈ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ യുപിഎയ്ക്ക് 110 സീറ്റും എന്‍ഡിഎയ്ക്ക് 286 സീറ്റ് ലഭിക്കുമെന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യമെന്നും സര്‍വ്വേ പറയുന്നു . എന്‍ ഡി എയ്ക്ക് നിലവില്‍ 337 സീറ്റാണ് ഉള്ളത്. നല്ല പ്രധാനമന്ത്രിമാരുടെ ലിസ്റ്റില്‍ മോഡിയുടെ ജനപ്രിയത കഴിഞ്ഞ വര്‍ഷത്തെ 30 ശതമാനത്തില്‍ നിന്നും 14 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെ എതിരിടാന്‍ ഏറ്റവും അനുയോജ്യന്‍ രാഹുലാണെന്നും സര്‍വെ പറയുന്നു. സോണിയ ഗാന്ധിയും കെജ്രിവാളും രാഹുലിന് പിന്നില്‍ ഇടംപിടിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് 20 ശതമാനം സ്വീകാര്യതയാണുള്ളതെന്നും എന്നാല്‍ മുസ്ലിംകള്‍ രാഹുലിനെ പിന്തുണയ്ക്കുന്നുവെന്നും സര്‍വെ പറയുന്നു.

2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോഡിയ്ക്ക് ശക്തമായ വെല്ലുവിളി തീര്‍ക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. രാജ്യത്ത് അസഹിഷ്ണുത വളരുന്നതായി സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

പ്രധാനമന്ത്രി പദത്തില്‍ മോഡി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതായി 58 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. മോഡി അധികാരമേല്‍ക്കുമ്പോള്‍ ഇത് 61 ശതമാനമായിരുന്നു. മോഡിയുടെ വിദേശയാത്രകള്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് 53 ശതമാനം പേര്‍ കരുതുമ്പോള്‍ ഒരുപകാരവുമില്ലാത്ത യാത്രകളാണിതെന്നാണ് 27 ശതമാനം പേരുടെയും പക്ഷം.

സവര്‍ണര്‍ക്കിടയില്‍ മോഡിയുടെ ജനപ്രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ ഇത് വളരെ കുറവാണ്. സവര്‍ണ വിഭാഗത്തിലെ 54 ശതമാനം പേര്‍ മോഡിയെ പിന്തുണയ്ക്കുമ്പോള്‍ പട്ടിക വിഭാഗത്തില്‍ പെട്ട 33 ശതമാനം മാത്രമാണ് മോഡിക്കൊപ്പമുള്ളത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഏറ്റവും നല്ല പ്രധാനമന്ത്രിയെന്ന് സര്‍വെ അഭിപ്രായപ്പെടുന്നു.

രണ്ട് മാസം നീണ്ടുനിന്ന അവധിയ്ക്ക് ശേഷം മടങ്ങിയെത്തിയ രാഹുല്‍ പുനര്‍ജനിക്കുകയായിരുന്നെന്നും ഇന്ത്യാ ടുഡേ മാഗസില്‍ വിശേഷിപ്പിക്കുന്നു. നങ്ങളെ ഭിന്നിപ്പിക്കുന്ന പാര്‍ട്ടിയായ ബിജെപി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് എന്ന നിലയ്ക്ക് രാഷ്ട്രീയ ഗതി മാറി.

Top