ദുബൈ: ഇന്ത്യന്‍ യുദ്ധവിമാനം തേജസ് ദുബൈയില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ദുബൈ എയര്‍ഷോക്കിടെയാണ് അപകടം. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം.അപകടത്തെ തുടര്‍ന്ന് എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.അപകടം വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യോമാഭ്യാസത്തനിടെ വിമാനം നിലം പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത യുദ്ധവിമാനമാണ് തേജസ്. എച്ച്എഎല്‍ ആണ് തേജസ് യുദ്ധവിമാനം നിര്‍മ്മിച്ചത്. അപകടകാരണം വ്യോമസേന പരിശോധിക്കുന്നുണ്ട്. അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് പുറത്തേക്ക് ചാടി എന്ന രീതിയില്‍ ചില വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയിരുന്നെങ്കിലും മരണം വ്യോമസേന പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഒരാള്‍ക്ക് മാത്രമാണ് യുദ്ധവിമാനത്തില്‍ ഉണ്ടായിരുന്നത്. ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂര്‍ത്തിയാക്കിരുന്നു. രണ്ടാം റൗണ്ട് അഭ്യാസപ്രകടനത്തിനിടെയാണ് വിമാനം കാണികള്‍ക്ക് മുമ്പിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു
നെഗറ്റീവ് ജി (Negative G) എന്നാല്‍ എന്ത്?
വ്യോമയാനത്തില്‍, നെഗറ്റീവ് ജി എന്നത് സാധാരണ ഗുരുത്വാകര്‍ഷണ ദിശയ്ക്ക് വിപരീത ദിശയില്‍ ഒരു വിമാനത്തിലും അതിലെ വസ്തുക്കളിലും അനുഭവപ്പെടുന്ന ശക്തിയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം ശക്തികള്‍ സാധാരണയായി എയറോബാറ്റിക് അഭ്യാസങ്ങള്‍, പെട്ടെന്നുള്ള താഴ്ന്നിറങ്ങല്‍, അല്ലെങ്കില്‍ കഠിനമായ പ്രകമ്പനം എന്നിവയ്ക്കിടെയാണ് അനുഭവപ്പെടുന്നത്.
ഈ ശക്തികള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നത് കാരണം പൈലറ്റുമാര്‍ക്ക് ദിശാബോധം നഷ്ടപ്പെടാനോ ബോധക്ഷയമോ സംഭവിക്കാന്‍ സാധ്യതയുണ്ട്. നെഗറ്റീവ് ജി ഫോഴ്സുകളുടെ പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുന്നതിന് പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
വിമാനം സുലൂരിലെ സ്‌ക്വാഡ്രണില്‍ നിന്ന്
അപകടത്തില്‍പ്പെട്ട LCA തേജസ് വിമാനം തമിഴ്‌നാട്ടിലെ സുലൂരിലെ സ്‌ക്വാഡ്രണില്‍ നിന്നുള്ളതായിരുന്നു, ഇത് 2016 മുതല്‍ സര്‍വീസിലുണ്ട്. പഴയ റഷ്യന്‍ നിര്‍മ്മിത മിഗ്-21 വിമാനം അടുത്തിടെ ഡീകമ്മീഷന്‍ ചെയ്ത ശേഷം, ഐഎഎഫിന്റെ അടുത്ത പ്രധാന യുദ്ധവിമാനമായി കണക്കാക്കിയിരുന്നത് LCA തേജസിനെയാണ്.
ഈ ചെറിയ യുദ്ധവിമാനത്തിന് ഐഎഎഫില്‍ ഏറ്റവും മികച്ച സുരക്ഷാ റെക്കോര്‍ഡാണുള്ളത്. ദുബായ് എയര്‍ ഷോയിലെ അപകടം 24 വര്‍ഷത്തിനിടയിലെ തേജസിന്റെ ണ്ടാമത്തെ അപകടമാണ്.
2001-ല്‍ വിമാനം ആദ്യമായി പറന്നുയര്‍ന്ന് 23 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 മാര്‍ച്ചിലാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആദ്യത്തെ അപകടം നടന്നത്.പ്രത്യേകത:
LCA തേജസ്സ് വളരെ വേഗത്തിലും എളുപ്പത്തിലും തിരിയാന്‍ കഴിയുംവിധം ‘മനഃപൂര്‍വം അസ്ഥിരമായി’ (inherently unstable) ആണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് വിമാനത്തെ സുസ്ഥിരമായി നിലനിര്‍ത്താന്‍ വളരെ ശേഷിയുള്ള ‘ഫ്ളൈ-ബൈ-വയര്‍ സിസ്റ്റം’ (ഫ്ലൈറ്റ് കമ്പ്യൂട്ടര്‍) ആവശ്യമാണ്. കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി മേരിക്കന്‍ F-16 വിമാനവും ഇത്തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.


