ഗ്രൗണ്ടിൽ നിസ്കാരം നടത്തി; മുഹമ്മദ് റിസ്വാനെതിരെ ഐസിസിയിൽ പരാതി നൽകി ഇന്ത്യൻ അഭിഭാഷകൻ

ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ഗ്രൗണ്ടില്‍ നിസ്‌കരിച്ച പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് താരത്തിനെതിരെ ഐസിസിയില്‍ പരാതി നല്‍കിയത്.

മതപരമായ ആചാരങ്ങള്‍ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിരവധി ഇന്ത്യക്കാരുടെ മുന്നില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് താന്‍ ഒരു മുസ്ലീമാണെന്ന് കാണിക്കാനാണ്, അത് കായികരംഗത്തെ സ്വാധീനിക്കുമെന്ന് ജിന്‍ഡാല്‍ വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top