കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തി; പ്രതി രാജ്യം വിട്ടതായി സൂചന

കാനഡയില്‍ ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായി തെരച്ചില്‍. പ്രതിക്കെതിരെ രാജ്യവ്യാപകമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 27 വയസുകാരിയായ അമന്‍പ്രീത് സൈനിയാണ് കൊല്ലപ്പെട്ടത്. 27 കാരനായ മന്‍പ്രീത് സിങ്ങിനെതിരെയാണ് അറസ്റ്റ് വരണ്ട പുറപ്പെടുവിച്ചത്.

ഒന്റാറിയോയിലെ ലിങ്കണിലുള്ള പാര്‍ക്കിലാണ് ഗുരുതരമായ പരിക്കുകളോടെ സൈനിയുടെ മൃതദേഹം കണ്ടെത്തിയത്. നോര്‍ത്ത് സര്‍വീസ് റോഡിനും ഹൈവേ 406-നും അടുത്താണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. അതേസമയം പ്രതി രാജ്യം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതൊരു കരുതിക്കൂട്ടിയുള്ള അക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ കൊല്ലപ്പെട്ട സൈനിയും പ്രതിയായ മന്‍പ്രീതും തമ്മിലുള്ള ബന്ധം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

Top