രൂപയുടെ മൂല്യശോഷണം ഇന്ത്യയെ നയിക്കുന്നത് കനത്ത സാമ്പത്തിക ബാധ്യതകളിലേയ്ക്ക്. രൂപയുടെ വിലയിടിവ് കാരണം ഹ്രസ്വകാല വിദേശവായ്പകളുടെ തിരിച്ചടവില്‍മാത്രം ഇന്ത്യക്ക് വരും മാസങ്ങളില്‍ 70,000 കോടി രൂപയുടെ അധികബാധ്യത വരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണവിഭാഗം കണക്കാക്കുന്നു.
തുടര്‍ച്ചയായ പതനത്തിനുശേഷം ഇന്ത്യന്‍ രൂപ കാര്യമായ ഇടിവില്ലാതെ പിടിച്ചുനിന്ന ദിവസമായിരുന്നു വെള്ളിയാഴ്ച. റിസര്‍വ് ബാങ്ക് ഇടപെട്ട് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതുകൊണ്ടാണ് രൂപയുടെ തകര്‍ച്ച ഒഴിവായത് എന്നാണറിയുന്നത്.
ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധിയെ നേരിടുകയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ. ജി.എസ്.ടിയും നോട്ടു നിരോധനവും ഏല്‍പ്പിച്ച ആഘാതമാണ് എല്ലാത്തിനും കാരണമെന്ന് വിലയിരുത്തുന്നവരുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരുത്തുള്ളതാക്കാന്‍ പ്രധാനമന്ത്രി മോദി നടപ്പാക്കിയതായിരുന്നു രണ്ട് തീരുമാനങ്ങളും.
എന്നാല്‍ ഇതൊന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായില്ല. രൂപയുടെ മൂല്യം അന്താരാഷ്ട്ര തലത്തില്‍ ഇടിഞ്ഞു. ഇന്ധന വില കുതിച്ചുയര്‍ന്നു. ഇതോടെ ഇറക്കുമതിക്ക് കൂടുതല്‍ തുക മാറ്റി വയ്ക്കേണ്ടിയും വന്നു. ഡോളറിന്റെ മൂല്യം ഉയരുന്നതു കൊണ്ട് തന്നെ ഇറക്കുമതി ചെലവും കൂടി. അങ്ങനെ ഇന്ത്യന്‍ പണം വിദേശ വിപണയിലേക്ക് ഒഴുകുകയാണ്. അങ്ങനെ തിളങ്ങുന്ന ഇന്ത്യയാകാനുള്ള രാജ്യത്തിന്റെ യാത്ര കിതപ്പിലേക്കാണ് എത്തുന്നത്. വലിയ പ്രതിസന്ധിയിലേക്ക് രാജ്യമെത്തുമെന്നാണ് വലയിരുത്തല്‍.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുകയാണ്. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 70 ഡോളര്‍ വരെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനം ഇറക്കുമതിയാണ്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ കൂടുതല്‍ പണം ഇറക്കുമതിക്കായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് രൂപയെ ദുര്‍ബലമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധനം ഇറക്കുമതി ചെയ്യുമ്പോള്‍ ഡോളറായാണ് പണം നല്‍കുന്നത്. ഇറാനില്‍ നിന്ന് ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയുടെ എതിര്‍പ്പ് കാരണം ഇറാനെ ഇന്ത്യ ഒഴിവാക്കി. ഇതാണ് എല്ലാ പ്രശ്നത്തിനും മൂലകാരണം. റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനവും ഉണ്ട്. അതുകൊണ്ട് തന്നെ പ്രശ്ന പരിഹാരത്തിനുള്ള ഇടപെടലും അസാധ്യമാകുന്നു.