ഐ‌എസ് ബന്ധം; 11 ഇന്ത്യക്കാര്‍ കൂടി യു‌എഇയില്‍ അറസ്റ്റില്‍

ഐഎസ് ഭീകര സംഘടനയിൽ ചേരാൻ പദ്ധതിയിട്ട 11 ഇന്ത്യക്കാരെ യുഎഇ സർക്കാർ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഐഎസില്‍ ചേരാന്‍ തയ്യാറെടുത്തവരോ അത്തരക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തവരോ ആണ് പിടിയിലായത്. ഇവരില്‍ എട്ടുപേര്‍ അബുദാബിയിലും മൂന്നു പേര്‍ ദുബായിയിലും പ്രവര്‍ത്തിക്കുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ടിരുന്ന ഇവരുടെ പോസ്റ്റുകള്‍ ഏറെ കാലമായി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു.

ഐഎസിനെ പരസ്യമായി പിന്തുണയ്ക്കുകയും സാമ്പത്തിക പിന്തുണ ഉൾപ്പെടെ മറ്റ് സഹായങ്ങൾക്കായി ശ്രമിച്ചുവെന്നുമാണ് പിടിയിലായവർക്കെതിരെയുള്ള ആരോപണം. ആഗസ്റ്റ് മാസം മുതൽ ഇവർ കസ്റ്റഡിയിലാണ് എന്നാണ് റിപ്പോർട്ട്. ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ടു മലയാളികളെ യുഎഇ നാടുകടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം 29ന് യുഎഇ തിരിച്ചയച്ചത്. ഇവര്‍ക്കൊപ്പം ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ളവരും പിടിയിലായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു‌എഇ തിരിച്ചയച്ച മലയാളികള്‍ക്കൊപ്പമുള്ളവാരായിരുന്നു ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നവരെന്നാണ് സൂചന. ഐ.എസില്‍ ആളേചേര്‍ക്കാനും ധനസമാഹരണം നടത്താനും അവര്‍ക്കുവേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കാനും ഇവര്‍ ശ്രമിച്ചതായി യു.എ.ഇ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ ഓരോരുത്തരായി യെമന്‍, ടര്‍ക്കി വഴി സിറിയയിലേക്ക് കടക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു.

കേരളത്തിലേക്ക് മടക്കിയയച്ച രണ്ട് പേരെ കന്ദ്ര രഹസ്യാന്വേഷണ വിഭാഗം ചോദ്യംചെയ്തു. ഇവരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പോലീസും വ്യക്തമാക്കിയത്. എന്നാല്‍ ഇവര്‍ ശക്തമായ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം 29ന് ഇരുവരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചത്.

അല്‍ ഖ്വെയ്ദക്കു ശേഷം ലോകവ്യാപകമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ഐ.എസില്‍ ഇതുവരെ 17 ഇന്ത്യക്കാര്‍ ചേര്‍ന്നതായാണ് വിവരം. കേരളത്തിലെ യുവാക്കളില്‍ ഐ.എസ്. കാര്യമായ സ്വാധീനമുണ്ടാക്കിയതായാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. ഇതില്‍ പാലക്കാട്ടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ അടക്കം ഏതാനും പേര്‍ സിറിയയിലെത്തി ഐ.എസില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

Top