പാരീസ്: കുട്ടികളെ മാത്രമല്ല സ്ത്രീകളെയും ഐഎസ് ചാവേറിനായി ഇറക്കുന്നു. സംഘടനയില്‍ ആളുകള്‍ കുറഞ്ഞുവരുന്നതിനാണ് കുട്ടികളെയും സ്ത്രീകളെയും ആക്രമണത്തിന് അയയ്ക്കാനാണ് ഐഎസിന്റെ പദ്ധതി. ഇതിനായി പുതിയ മാര്‍ഗം തേടുകയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പാരീസില്‍ യുവതികളുടെ മൂന്നംഗ സംഘത്തിന്റെ ആക്രമണം ഫ്രഞ്ച് പോലീസ് പൊളിച്ചിരുന്നു. ഇതോടെയാണ് ഐഎസ് സ്ത്രീകളെ ആക്രമണ പദ്ധതിക്ക് ഉപയോഗിക്കുന്നതായുള്ള ആരോപണം ശക്തമായിരിക്കുന്നത് പാരീസിലെ തെക്കുകിഴക്കന്‍ നഗരങ്ങളില്‍ ഒന്നായ എസ്വേണെ ടൗണിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഗ്യാസ് സിലിണ്ടര്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായുള്ള സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്.
ഇവരെ പിടിക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ ഒരു പോലീസുകാരന് കുത്തേല്‍ക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച നോത്രഡാം കത്തീഡ്രലില്‍ ഏഴ് ഗ്യാസ് സിലിണ്ടര്‍ നിറച്ച നിലയില്‍ കണ്ടെത്തിയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അമന്‍, സാറ, മദാനി എന്നീ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുക ആയിരുന്നു. സാറയുടെ ആക്രമണത്തിലാണ് പോലീസുകാരന് കുത്തേറ്റത്.
പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഇവര്‍ക്കും പരിക്കേറ്റെന്ന് റിപ്പോര്‍ട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ക്ക് കൊല്ലപ്പെട്ട ഒരു ഭീകരനുമായുള്ള ബന്ധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ ബന്ദികളായ ചിലരെ കുട്ടികള്‍ വെടിവെച്ചു കൊല്ലുന്നതിന്റെയൂം സൈനിക പരിശീലനം നേടുന്നതിന്റെയും ദൃശ്യങ്ങള്‍ തീവ്രവാദി സംഘടനകള്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇതിന് പുറമേ ചാവേറാകാന്‍ പറഞ്ഞുവിട്ട ബാലനെ പോലീസ് അറസ്റ്റ ചെയ്യുകയും ശരീരത്തില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.