മൊസൂള്‍: പ്രണയം നടിച്ച് യുവതികളെ വലയിലാക്കി ഭീകര ക്യാമ്പുകളിലെത്തിപ്പെട്ട യുവതികള്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍. ഐസ് തീവ്രവാദ റിക്രൂട്ട്‌മെന്റിനായി പ്രണയവും ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തലുകളാണ് മാധ്യമങ്ങള്‍ പുറത്ത് വിടുന്നത്. ഇസ്ലാമിക് സ്റ്റേറ്റിലെ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട പതിനാലുകാരിയാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 17നാണ് കുര്‍ദ്ദിഷ് സൈനികര്‍ സ്വീഡന്‍കാരിയായ യുവതിയെ ഐഎസ് അധീനതയിലുള്ള ഇറാഖിലെ മൊസൂളില്‍ നിന്നും രക്ഷിച്ചത്. സ്വീഡനിലെ ബോറസ് എന്ന സ്ഥലത്ത് നിന്നാണ് യുവതി വന്നത്.
സ്വീഡീഷ് അധികൃതരുടെ ആവശ്യപ്രകാരമാണ് കുര്‍ദ്ദ് സംഘം പ്രത്യേക ഓപ്പറേഷനിലൂടെ പെണ്‍കുട്ടിയെ രക്ഷിച്ചത്. പ്രണയം നടിച്ച കാമുകന്‍ വിനോദ സഞ്ചാരത്തിന് എന്ന പേരിലാണ് പെണ്‍കുട്ടിയെ സിറിയയില്‍ എത്തിച്ചത്.
അവിടുന്ന് അഡ്വന്‍ഞ്ചര്‍ ടൂറിസം എന്ന പേരില്‍ അതിര്‍ത്തി കടത്തി ഇറാഖില്‍ എത്തിക്കുകയായിരുന്നു. ആദ്യം വലിയ ഉത്സഹം തോന്നിയെങ്കിലും പിന്നീട് ചുറ്റുമുള്ളവരുടെ പെരുമാറ്റം കണ്ടപ്പോള്‍ പന്തികേട് തോന്നി.
വാര്‍ത്ത മാധ്യമങ്ങളില്‍ വലിയ താല്‍പ്പര്യം കാണിക്കാത്തതിനാല്‍ തനിക്ക് ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് അറിയില്ലെന്നും ഈ പെണ്‍കുട്ടി പറയുന്നു.
അതിനാല്‍ തന്നെ സിറിയ വലിയ ടൂറിസം കേന്ദ്രമാണെന്നാണ് കരുതിയിത്. മൊസൂളില്‍ എത്തിയ ജീവിതം ദുസഹമായി വെള്ളവും വെളിച്ചവും ഇല്ലാത്ത വീട്ടിലാണ് താമസിച്ചത്. തോക്ക് എന്തിയവരായിരുന്നു ചുറ്റും, അരാണ് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് ഒരു കാര്യവും അറിയില്ലായിരുന്നു.
ഒരു ഘട്ടത്തില്‍ ഫോണ്‍ ലഭിച്ചപ്പോഴാണ് അമ്മയെ ബന്ധപ്പെട്ട് തന്റെ അവസ്ഥ മനസിലാക്കുവാന്‍ സാധിച്ചത്. അതിനിടയില്‍ കാമുകന്‍ എവിടെയോ അപ്രത്യക്ഷനായി. പലപ്പോഴായി ഐഎസ് ക്യാമ്പില്‍ നൂറുകണക്കിന് യൂറോപ്യന്‍ വംശജരെ കണ്ടുവെന്നും പെണ്‍കുട്ടി കുര്‍ദ്ദീഷ് ടെലിവിഷന്‍ കെ24ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
2014 ജൂണിന് ശേഷം വിവിധ പാശ്ചാത്യ നാടുകളില്‍ നിന്നും നൂറുകണക്കിന് യുവതി യുവാക്കള്‍ ഐഎസില്‍ എത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്ക്.


