ഐസിസ് യുദ്ധം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു.

ന്യൂഡല്‍ഹി: യുദ്ധം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ ഐസിസ് ആഹ്വാനം ചെയ്തു. ഐസിസിന്റെ ഓണ്‍ലൈന്‍ മാസികയായ ബ്ളാഗ് ഫ്ലാഗ്സിനെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖിനും സിറിയയ്ക്കും പുറത്തേക്ക് ഐസിസ് യുദ്ധം വ്യാപിപ്പിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ലക്ഷ്യമിടുന്നതെന്നും ബ്ളാക്ക് ഫ്ളാഗ്സില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും മാസികയില്‍ പരാമര്‍ശിക്കുന്നുണ്ട്. ബീഫ് കഴിക്കുന്ന മുസ്ളിങ്ങളെ ഹിന്ദുക്കള്‍ കൊലപ്പെടുത്തുകയാണ്. ഇത്തരം സംഘടനകള്‍ക്ക് പണം നല്‍കുന്നവര്‍ മുസ്ളിങ്ങളെ വെറുക്കുന്ന ഒരു സംഘത്തെയാണ് സൃഷ്ടിക്കുന്നത്. വലതുപക്ഷ തീവ്രഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന മോദി ജനങ്ങളെ മുസ്ളിങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തിന് തയ്യാറെടുപ്പിക്കുകയാണ്. പ്രസിഡന്റ് മോദി എന്നാണ് മാസികയില്‍ ഉപയോഗിച്ചിരിക്കുന്നത്.

Top