ഐഎസ് തീവ്രവാദികളുടെ പ്രധാന ജോലി അശ്ലീല വീഡിയോകള്‍ കാണുന്നതാണെന്ന് റിപ്പോര്‍ട്ട്. ഇവരില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പുകളില്‍ 80ശതമാനവും അശ്ലീല വീഡിയോകളാണ്. ഐഎസ് അശ്ലീലത്തിന് അടിമകളാണോ എന്നാണ് ചോദിക്കുന്നത്.
അമേരിക്കന്‍ സൈന്യം പിടിച്ചെടുത്ത ഐഎസുകാരുടെ ലാപ്ടോപ്പുകളിലാണ് അശ്ലീല വീഡിയോകള്‍ കണ്ടത്. അമേരിക്കന്‍ പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി മുന്‍ തലവന്‍ ലഫ്. ജനറല്‍ മൈക്കിള്‍ ഫ്ളിന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്ളിന്നിന്റെ പുതിയ പുസ്തകത്തിലാണു വെളിപ്പെടുത്തലുണ്ട്. ലാപ്ടോപ്പില്‍ അശ്ലീല വീഡിയോകള്‍ കണ്ടാണ് ഐഎസ് ഭീകരര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്തിരുന്നതെന്നും ആളുകളെ തലയറുത്തുകൊന്നിരുന്നതെന്നും ഫ്ളിന്‍ വെളിപ്പെടുത്തുന്നു. നേരത്തേ, ഒസാമ ബിന്‍ ലാദന്റെ രഹസ്യ കേന്ദ്രം റെയ്ഡ് ചെയ്തപ്പോള്‍ അവിടെനിന്നു വന്‍തോതിലുള്ള അശ്ലീല വീഡിയോകളുടെ ശേഖരം തന്നെ പിടികൂടിയിരുന്നതായും ഫ്ളിന്നിന്റെ പുസ്തകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ജര്‍മന്‍ പത്രമായ ഡെയ്ലി ബീസ്റ്റ് പറയുന്നു.