മുസ്ളിം ലീഗ് ഓഫീസില്‍ മദ്യപാനം എന്ന് പരാതി

കണ്ണൂര്‍ :കണ്ണൂര്‍ പേരാവൂര്‍ മുസ്ളിം ലീഗ് ഓഫീസില്‍ മദ്യപാനം നടക്കുന്നതായി ആരോപണം .ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലീഗ് നേതാവ് അന്യോഷണം നടത്തണം എന്നാവാശ്യപ്പെട്ട് പേരാവൂര്‍ പോലീസിനു പരാതി കൊടുത്തു.പേരാവൂരിലെ പുതിയ ബസ് സ്റ്റാന്റിനു സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മുസ്ളിം ലീഗ് ഒഫീസ് കെട്ടടത്തില്‍ സാമൂഹ്യ വിരുദ്ധരായ ചിലര്‍ മദ്യപാനം നടത്തുന്നതായി നൗഫസല്‍ എന്ന ചെറുപ്പക്കാരന്‍ യു.ഡി.എഫ് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ വോയിസ് ക്ളിപ്പിട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത് .iuml-parathiവിവരം അറിഞ്ഞ മുസ്ളിം ലീഗ് പേരാവൂര്‍ മുസ്ളിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പരാതിയുമായി പോലീസില്‍ എത്തുകയായിരുന്നു.ലീഗ് ഓഫീസില്‍ മദ്യപിക്കുന്നവര്‍ ആരാണെന്ന് പരാതി പറഞ്ഞ നഫ്സല്‍ ലീഗ് നേതാക്കളെ അറിയിക്കുകയും ചെയ്തു എന്നാണ് പോലീസിനു കൊടുത്ത പരാതിയില്‍ പറയുന്നത് .സമൂഹ്യ വിരുദ്ധര്‍ക്ക് എതിരെ ഉടന്‍ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം .

Top