കത്തിനശിച്ചത് 5800 ജാഗ്വര്‍ലാന്‍ഡ് റോവര്‍ കാറുകള്‍

ബെയ്ജിങ്: ചൈനയിലെ സ്‌ഫോടനത്തില്‍ ടാറ്റയുട കോടികളുടെ കാറുകല്‍ കത്തി നശിച്ചതിനെ തുടര്‍ന്ന് ഓഹരിയിലും വന്‍ ഇടിവ്.ചൈനയിലെ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ വന്‍നഷ്ടം നേരിട്ട കമ്പനികളിഒന്നാണ് ഇന്ത്യയുടെ ടാറ്റാ ഗ്രൂപ്പും. കമ്പനിയുടെ 5,800 ജാഗ്വര്‍ലാന്‍ഡ് റോവര്‍ കാറുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികള്‍ നാലുശതമാനം ഇടിഞ്ഞിരുന്നു. ഇന്ത്യയില്‍ അമ്പത് ലക്ഷത്തിനുമേലെയാണ ഈ കാറിന്റെ വില

explosionലിവര്‍പൂളിലെ ജാഗ്വര്‍ലാന്‍ഡ് റോവര്‍ ഫാക്ടറിയില്‍നിന്ന് കപ്പല്‍ മാര്‍ഗം ടിയാന്‍ജിനിലെ അസംബ്ലിങ് യൂണിറ്റില്‍ എത്തിച്ച കാറുകളാണ് നശിച്ചത്. 600 മില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.

ബ്രിട്ടനിലെ പ്രമുഖ ആഡംബരകാര്‍ നിര്‍മാണ കമ്പനിയായ ജെ.എല്‍.ആര്‍. 2008ലാണ് ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുത്തത്. ചൈനയിലെ തുറമുഖനഗരമായ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ 116 പേര്‍ കൊല്ലപ്പെടുകയും 60 പേരെ കാണാതാവുകയും ചെയ്തിരുന്നു.

Top