സ്വന്തം ലേഖകൻ
നിരപരാധികളെ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ആസൂത്രകർ നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ കീഴടങ്ങുന്നുയെന്നത് നിമയവാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസം ബലപ്പെടുത്തിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ.
നിയമവും നിയവാഴ്ചയും തങ്ങളുടെ വരുതിക്ക് നിർത്തി എന്ത് അതിക്രമവും ചെയ്യാനാകുമെന്ന സി.പി.എം ധാർഷ്ട്യം, പി.ജയരാജന്റെ നിയമത്തിന് മുന്നിലുള്ള കീഴടങ്ങലോടുകൂടി, അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാകണം.
സത്യസന്ധമായ ആത്മപരിശോധനയ്ക്കുള്ള ഈ അവസരം ശരിയായി വിനിയോഗിക്കാതെ മുടുന്തൻ ന്യായങ്ങൾ പറഞ്ഞ് തങ്ങളുടെ ഉന്മൂലന രാഷ്ട്രീയത്തെ ന്യായീകരിക്കാൻ സി.പി.എം നേതൃത്വം ശ്രമിച്ചാൽ ജനങ്ങളുടെ മുന്നിൽ വിലപ്പോകില്ലെന്നും സുധീരൻ പറഞ്ഞു. പാർട്ടി ഗ്രാമങ്ങൾ,ചാവേർ കൂട്ടങ്ങൾ, അക്രമിസംഘങ്ങൾ, തുടങ്ങിയ ഫാസിസ്റ്റ് ഘടകങ്ങളെ പിരിച്ചുവിട്ട് സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും പാത സ്വീകരിക്കാൻ ഇനിയെങ്കിലും സി.പി.എം തയ്യാറാകണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.


