നാട്ടുകാരെ കണ്ടിട്ടും ഭാവഭേതമില്ലാതെ കവര്‍ച്ചക്കാര്‍; എല്ലാരും അറിയെ ജ്വല്ലറി തുറന്ന് സിനിമാക്കഥയെ വെല്ലുന്നൊരു മോഷണം

സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ നാട്ടുകാര്‍ കാണ്‍കെ തളിക്കുളത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. മോഷണ വിവരങ്ങളറിഞ്ഞ് നാട്ടുകാരും പോലീസും ഞെട്ടിയിരിക്കുകയാണ്. തീരദേശത്ത് ആദ്യമായി ഉണ്ടായ ഇത്തരമൊരു കവര്‍ച്ച അക്ഷരാര്‍ത്ഥത്തില്‍ ഒരു സിനിമക്കഥപോലയാണ്. കവര്‍ച്ച നടത്തുന്നതിനിടയില്‍ നാട്ടുകാരെ കണ്ടിട്ടും കള്ളന്മാര്‍ക്ക് ഭാവഭേദമൊന്നുമില്ലായിരുന്നെന്ന് കവര്‍ച്ചക്കാരെ കണ്ട വലിയകത്ത് സിറാജ് ഐ.ജി. എം.ആര്‍.അജിത്കുമാറിനോടും ജില്ലാ റൂറല്‍ പോലീസ് മേധാവി.എന്‍. വിജയകുമാറിനോടും പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സിറാജ് തളിക്കുളത്ത് കട തുറക്കാന്‍ എത്തിയത്. കവര്‍ച്ചനടന്ന ജൂവലറിയുടെ തൊട്ടടുത്താണ് കട. കടയിലെത്തുമ്പോള്‍ ജൂവലറിക്കുമുന്നില്‍ കാറുണ്ട്. മൂന്നുപേര്‍ പുറത്തുനില്‍ക്കുന്നുമുണ്ട്. ജ്വല്ലറി തുറന്ന നിലയിലായിരുന്നു. അകത്ത് പണി നടക്കുന്ന ശബ്ദവുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്തു നില്‍ക്കുന്നവര്‍ ഹിന്ദിയാണ് സംസാരിച്ചിരുന്നത്. തന്നെ കണ്ടിട്ടും അവര്‍ക്ക് ഭാവഭേദമില്ല. അതുകൊണ്ടുതന്നെ സംശയവും തോന്നിയില്ല. ഒന്നര മണിക്കൂറോളം കവര്‍ച്ചക്കാര്‍ കടയിലുണ്ടായിരുന്നു. കാര്‍ തളിക്കുളം ചന്തക്കുള്ളിലേക്കുപോയി തിരിച്ചുവന്ന് അതേ സ്ഥലത്ത് വീണ്ടും നിര്‍ത്തിയപ്പോഴാണ് സംശയംതോന്നിയത് സിറാജ് പറഞ്ഞു.

രാത്രി പത്തുമുതല്‍ കടയ്ക്കുള്ളില്‍ ശബ്ദം കേട്ടിരുന്നതായി സമീപത്തെ സുരക്ഷാജീവനക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കടയില്‍ ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടന്നിരുന്നതിനാല്‍ അതിന്റെ തുടര്‍ച്ചയാകുമെന്ന് ഇരുവരും കരുതി. സമീപത്ത് ചായക്കടയില്‍ വന്നവരും കടതുറന്നുകിടക്കുന്നത് കണ്ടിരുന്നു. കൊള്ളയടിക്കുകയാണെന്ന് അവരും കരുതിയില്ല.

Top