ജാര്‍ഖണ്ഡില്‍ ബിജെപിക്കു തിരിച്ചടി!!കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തും. കോൺഗ്രസ് സഖ്യം 50 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ

ദില്ലി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടുമെന്ന സര്‍വേ ഫലങ്ങള്‍. കോണ്‍ഗ്രസ് സഖ്യം അപ്രതീക്ഷിത കുതിപ്പുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡേ മൈ ആക്‌സിസ് സര്‍വേ പറയുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. സഖ്യം 38 മുതല്‍ 50 സീറ്റ് വരെ നേടും. അതേസമയം ബിജെപി 22 മുതല്‍ 32 സീറ്റില്‍ വരെ ഒതുങ്ങും. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച രണ്ട് മുതല്‍ നാല് സീറ്റും എജെഎസ്‌യു അഞ്ച് വരെ സീറ്റും നേടും.

സീ വോട്ടര്‍ സര്‍വേയില്‍ തൂക്കുസഭ ഉണ്ടാവുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 35 സീറ്റ് വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.എന്നാല്‍ ബിജെപി 32 സീറ്റില്‍ ഒതുങ്ങും. ജെവിഎം, എജെഎസ്‌യു എന്നിവര്‍ മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ നേടും. അതേസമയം സ്വതന്ത്രര്‍ ആറ് സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. പ്രമുഖ സര്‍വേകളിലെല്ലാം ബിജെപിക്ക് ജാര്‍ഖണ്ഡില്‍ അടിപതറുമെന്നാണ് പ്രവചനം. ഇതോടെ ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ വന്‍ നേട്ടമാണ് കോണ്‍ഗ്രസ് സഖ്യം സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. അതേസമയം സര്‍വേകളെ കാര്യമാക്കുന്നില്ലെന്നും ജാര്‍ഖണ്ഡില്‍ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ സര്‍ക്കാര്‍ നടത്തിയ വികസന കാര്യങ്ങള്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്താന്‍ ധാരാളമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് 34 ശതമാനം വോട്ട് നേടാനാവുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്, ജെഎംഎം സഖ്യം 37 ശതമാനം വോട്ടുമായി മുന്നിലെത്തും. ഇന്ത്യാ ടുഡേ സര്‍വേയില്‍ 29 ശതമാനം പേര്‍ ഹേമന്ദ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവണമെന്നാണ് അഭിപ്രായപ്പെടര്ടത്. രണ്ടാം സ്ഥാനത്ത് രഘുബര്‍ ദാസാണ്. 26 ശതമാനം പേര്‍ അദ്ദേഹം അനുകൂലിച്ചു. ബിജെപിയുടെ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം പ്രാദേശിക വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നുവെന്നും ആര്‍പിഎന്‍ സിംഗ് പറഞ്ഞു.

Top