കുട്ടികളെ കുളിപ്പിക്കുന്നത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഷാമ്പൂ ഉപയോഗിച്ചാണോ ?എങ്കില്‍ ഇപ്പോള്‍ തന്നെ നിര്‍ത്തിക്കോളൂ

അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി ഷാമ്പുവില്‍ കാന്‍സറിനു കാരണമാകുന്ന ഘടകം കണ്ടെത്തിയെന്നു വിവരം. രാജസ്ഥാനില്‍ നടത്തിയ പരിശോധനയിലാണ് കാന്‍സറിനു കാരണമാകുന്ന രാസവസ്തു ഫോര്‍മാല്‍ഡിഹൈഡിന്റെ ഘടകങ്ങള്‍ കണ്ടെത്തിയതെന്ന് രാജസ്ഥാനിലെ ഡ്രഗ് കണ്‍ട്രോളര്‍ രാജാ റാം ശര്‍മ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കമ്പനിയുടെ ബേബി പൗഡറിനുനേരെയും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. കാന്‍സറിനു കാരണമായ ആസ്‌ബെസ്‌റ്റോസ് ഘടകം പൗഡറിലുണ്ടെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്.

എന്നാല്‍ സര്‍ക്കാര്‍ നടത്തിയ പരിശോധനകളില്‍ ആസ്ബസ്‌റ്റോസ് കണ്ടെത്താത്തതിനാല്‍ ബേബി പൗഡറിന്റെ ഉത്പാദനം തുടങ്ങിയതായി ഫെബ്രുവരി അവസാനത്തോടെ ജെ ആന്‍ഡ് ജെ അറിയിച്ചിരുന്നു.രണ്ടു ബാച്ചുകളില്‍ നിന്നു തെരഞ്ഞെടുത്ത ജെ ആന്‍ഡ് ജെ ഷാംമ്പുവിന്റെ 24 കുപ്പികളാണു പരിശോധിച്ചത്. ‘പ്രിസര്‍വേറ്റീവ് ആയി ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് ആണ് കണ്ടെത്തിയത്. എന്നാല്‍ കമ്പനി ഇപ്പോള്‍ പറയുന്നു അവര്‍ അത് ഉപയോഗിച്ചിട്ടില്ലെന്ന്.

എന്തായാലും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എത്ര ശതമാനമാണ് കണ്ടെത്തിയതെന്ന് പുറത്തുപറയാനാകില്ല. കമ്പനി എതിര്‍ത്തതിനാല്‍ ഈ സാംപിളുകള്‍ കേന്ദ്ര ലബോറട്ടറിയില്‍ വീണ്ടും പരിശോധന നടത്തും. ഈ പരിശോധനയ്ക്കുശേഷമേ അടുത്ത നടപടികള്‍ ഉണ്ടാകുകയുള്ളൂ’ – ഡ്രഗ് കണ്‍ട്രോളര്‍ രാജാ റാം ശര്‍മ പറയുന്നു.

ഒരു കാലത്ത് ഇന്ത്യയിലുടനീളം വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്ന ബ്രാന്‍ഡായിരുന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നാല്‍ വിവാദങ്ങള്‍ സമീപകാലത്തായി കമ്പനിയെ പിന്നോട്ടടിച്ചു. കേരളത്തില്‍ കമ്പനിയുടെ മാര്‍ക്കറ്റ് വലിയ തോതില്‍ ഇടിയുകയും ചെയ്തിരുന്നു.

Top