കുഞ്ഞാപ്പക്ക് എതിരെ കുഞ്ഞാവ.വേങ്ങരയില്‍ തീപ്പൊരി വനിത സ്ഥാനാര്‍ത്ഥിയുമായി സിപിഎം.

കൊച്ചി:15ാം നിയമസഭാ തെരഞ്ഞെടുപ്പിനായി മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ പിണറായി വിജയൻ അടക്കമുള്ള 83 സ്‌ഥാനാർഥികളെയാണ്‌ സംസ്‌ഥാന സെക്രട്ടറിയുടെ താൽകാലിക ചുമതലയുള്ള എ വിജയരാഘവൻ ഇന്ന്‌ പ്രഖ്യാപിച്ചത്‌. 85 മണ്ഡലങ്ങളിലാണ്‌ സിപിഐ എം മത്സരിക്കുന്നത്‌. 12 വനിതകളും 9 സ്വതന്ത്രരും സ്‌ഥാനാർഥികളായുണ്ട്‌. പാർടി സ്‌ഥാനാർഥികളായി 74 പേരേയും സിപിഐ എം സ്വതന്ത്രരായ 9 പേരെയുമാണ്‌ ഇന്ന്‌ പ്രഖ്യാപിച്ചത്‌. മഞ്ചേശ്വരം ദേവികുളം മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പിന്നീട്‌ പ്രഖ്യാപിക്കും.

കഴിഞ്ഞതവണത്തേതുപോലെ 12 വനിതകള്‍ ഇത്തവണയും സ്ഥാനാര്‍ഥിപട്ടികയില്‍ ഉണ്ട് .വേങ്ങരയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ പി.ജിജിയെ തീരുമാനിച്ചതോടെയാണ് വനിതകളുടെ എണ്ണം ആദ്യഘട്ടചര്‍ച്ചകളിലെ 11ല്‍ നിന്ന് 12 ആയി ഉയര്‍ന്നത്. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആരായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥി എന്ന ചോദ്യം ആദ്യം മുതലേ ഉയരുന്നുണ്ട്. ഇപ്പോഴതിന് ഉത്തരമായിരിക്കുന്നു. ഒരു യുവ വനിത സ്ഥാനാര്‍ത്ഥിയെ ആണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ആരാണ് ജിജി പി..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിജിയെ അടുപ്പമുള്ളവർ വിളിക്കുന്നത് ‘കുഞ്ഞാവ’ എന്നാണ്. അതുകൊണ്ട് തന്നെ വേങ്ങരയില്‍ കുഞ്ഞാപ്പയ്‌ക്കെതിരെ കുഞ്ഞാവ എന്ന മട്ടില്‍ ഇപ്പോള്‍ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. എടവണ്ണപ്പാറി മണ്ണാടിയില്‍ സുകുമാരന്റേയും കുണ്ടറക്കാടന്‍ പ്രവഭാവതിയുടേയും മകളാണ്. പെരുമ്പാവൂര്‍ ശ്രീശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സജിത് സോമന്‍ ആണ് ഭര്‍ത്താവ് . കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഒരു വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്റെ ശക്തമായ രാഷ്ട്രീയ തീരുമാനമാണ്. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് വേങ്ങരയെങ്കിലും ശക്തമായ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് വേളയിലും ജിജിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ടിരുന്നു. വള്ളിക്കുന്ന് മണ്ഡലത്തിലായിരുന്നു അന്ന് പരിഗണിച്ചിരുന്നത്. പിന്നീട് മണ്ഡലം ഐഎന്‍എല്ലിന് നല്‍കുകായിരുന്നു ഇടത് മുന്നണി.

മലപ്പുറം ജില്ലയില്‍ ഇത്തവണയും സ്വതന്ത്രരെ വിന്യസിച്ചുകൊണ്ടുള്ള പരീക്ഷണത്തിനാണ് സിപിഎം മുതിര്‍ന്നിട്ടുള്ളത്. മൊത്തം ഒമ്പത് സ്വതന്ത്രരില്‍ അഞ്ച് പേരും മലപ്പുറം ജില്ലയില്‍ ആണ്. കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജി, താനൂരില് വി അബ്ദുള്‍ റഹ്മാന്‍, പെരിന്തല്‍മണ്ണയില്‍ കെപി മുസ്തഫ, തവനൂരില്‍ കെടി ജലീല്‍, നിലമ്പൂരില്‍ പിവി അന്‍വര്‍ എന്നിവരാണ് മലപ്പുറത്തെ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.

കാലിക്കറ്റ് സര്‍വ്വാകാലയില്‍ ബോട്ടണി വിഭാഗത്തില്‍ ഗവേഷകയാണ് ഇപ്പോള്‍ ജിജി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദാനന്തര ബിരുദവും മഞ്ചേരി എന്‍എസ്എസ് കോളേജില്‍ നിന്ന് ബിരുദവും സ്വന്തമാക്കി. ബിഎഡ് ബിരുദവും എംഫിലും ഉണ്ട് ജിജിയ്ക്ക്. സിപിഎം നേതാവ് സിപിഎം കൊണ്ടോട്ടി ഏരി കമ്മിറ്റി അംഗമാണിപ്പോള്‍ ജിജി. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവും ആണ്. നിലവില്‍ പ്രൊബേഷന്‍ അഡൈ്വസറി കമ്മിറ്റി അംഗവും ആണ് ജിജി. എസ്എഫ്‌ഐയുടെ മലപ്പുറം ജില്ലയിലെ തീപ്പൊരി നേതാക്കളില്‍ ഒരാളാണ് ജിജി. പലതവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ മുന്‍ ചെയര്‍പേഴ്‌സണും ആണ്.

പൊന്നാനിയില്‍ പി.നന്ദകുമാറിനും കോങ്ങാട് കെ.ശാന്തകുമാരിക്കും കായംകുളത്ത് യു.പ്രതിഭക്കെതിരെയും കടുത്ത പ്രാദേശികപ്രതിഷേധമുയര്‍ന്നെങ്കിലും പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമില്ല. കുറ്റ്യാടിയും റാന്നിയും കേരളകോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെതിരായ പ്രതിഷേധവും ഫലംകണ്ടില്ല.

ദേവികുളം, മഞ്ചേശ്വരം സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകില്ല. സീറ്റ് വിഭജനത്തില്‍ കേരളകോണ്‍ഗ്രസിന് അമിതപ്രാധാന്യം നല്‍കിയെന്ന വിമര്‍ശനത്തെയും അദ്ദേഹം നിരാകരിച്ചു. യുഡിഎഫില്‍ 15 സീറ്റുണ്ടായിരുന്നവര്‍ക്ക് ഇവിടെ 13 സീറ്റേ നല്‍കിയുള്ളു. അഞ്ചുസിറ്റിങ് സീറ്റുകളടക്കം ഏഴുസീറ്റുകള്‍ വിട്ടുകൊടുത്ത സിപിഎമ്മാണ് ഏറ്റവും വിട്ടുവീഴ്ച ചെയ്തതെന്നും വിജയരാഘവന്‍ പറഞ്ഞു

വിദ്യാര്‍ഥികളും യുവാക്കളുമായി 13 പേര്‍ ലിസ്റ്റിലുണ്ട്. നാലുപേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍, കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍, എം.എം.മണി, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിങ്ങനെ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പകുതി പേരും ഇക്കുറി മല്‍സരരംഗത്തുണ്ട്. രണ്ടുടേംനിബന്ധനയില്‍ ഇളവ് നല്‍കാത്തതോടെ അഞ്ച് മന്ത്രിമാര്‍ അടക്കം 23 പേര്‍ ഒഴിവായി.

Top