ജിഷയുടെ കൊലപാതകി കണ്ണൂരില്‍ നിന്ന് പിടിയില്‍; അയല്‍വാസിയാണ് പിടിയിലായത്

കണ്ണൂര്‍: ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന അയല്‍വാസി കണ്ണൂരില്‍ നിന്ന് അറസ്റ്റിലായി. ഇയാളാണ് പ്രതിയെന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ ജിഷയുടെ രണ്ടു സുഹൃത്തുക്കള്‍ അറസ്റ്റിലായിരുന്നു. ഇയാളെ പെരുമ്പാവൂര്‍ കൊണ്ടുവന്നു.
ജിഷയുടെ മരണത്തില്‍ അന്വേഷണം ഉണ്ടായപ്പോള്‍ ഇപ്പോള്‍ പിടിയിലായ അയല്‍വാസി നാട്ടില്‍ നിന്നും മാറിനിന്നിരുന്നു. ഇതാണ് അന്വേഷണ സംഘത്തിനെ സംശയത്തിലാക്കിയതെന്നാണ് വിവരം. കൂടാതെ അയല്‍വാസിയായ യുവതി നല്‍കിയ മൊഴിയും നിര്‍ണ്ണായകമായി.

പിടിയിലായ അയല്‍വാസിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ സംഭവം നടക്കുന്ന സമയം പ്രദേശത്തെ ടവറിനു കീഴില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top