ജിഷയെ കൊല ചെയ്യാന്‍ അമീറുളിലെ സഹായിച്ചതാര്? പ്രധാന കൊലയാളി മറ്റൊരാള്‍

Jisha-muder-amee

കൊച്ചി: അമീറുള്‍ ഇസ്ലാം തനിച്ചല്ല ജിഷയെ കൊലപ്പെടുത്തിയത്. ജിഷയെ കൊല്ലാന്‍ അമീറുളിന്റെ സുഹൃത്തും സഹായിച്ചെന്നാണ് പറയുന്നത്. അമീറുള്‍ തന്നെയാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സുഹൃത്ത് അനാറുല്‍ ഇസ്ലാമിനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

താനും അനാറും ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയത്. അനാര്‍ ജിഷയെ മാരകമായി ആക്രമിച്ചുവെന്നും അമീര്‍ മൊഴി നല്‍കി. എന്നാല്‍ അന്വേഷണസംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. അനാറിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി.അതേസമയം, നാലു ദിവസത്തിലേറെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ അമീറിന് മറ്റാരുടെയോ സഹായം ലഭിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ച്ചയായി മൊഴിമാറ്റിപ്പറഞ്ഞ്‌ പോലീസിനെ കറക്കിക്കൊണ്ടിരിക്കുന്ന അമീറുള്‍ താനും അനാറും ചേര്‍ന്നാണ്‌ ജിഷയെ കൊലപ്പെടുത്തിയതെന്ന്‌ പറഞ്ഞതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. അനാറിനെ വേണ്ടിയുള്ള തെരച്ചില്‍ തുടങ്ങി.ജിഷയെ ആക്രമിച്ച അനാര്‍ മാരകമായി മുറിവേല്‍പ്പിച്ചെന്നും മൊഴി നല്‍കി. സംഭവത്തില്‍ നിര്‍ണ്ണായക തെളിവായി മാറേണ്ട കൊലയ്‌ക്ക് ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്‌തംപുരണ്ട ഷര്‍ട്ട്‌ എന്നിവ ഇതുവരെ പോലീസിന്‌ കണ്ടെത്തായിട്ടില്ല. അതുകൊണ്ട്‌ തന്നെ അമീറിന്‌ മറ്റൊരാളുടെ സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ്‌ പോലീസ്‌.

 

എന്നിരുന്നാലും പുതിയ വെളിപ്പെടുത്തലിന്‌ സ്‌ഥിരീകരണം കിട്ടണമെങ്കില്‍ അനാറിനെ കണ്ടെത്തേണ്ടതുണ്ട്‌.അതേസമയം കൂടുതല്‍ വിരലടയാളം കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തില്‍ കൊലപാതകത്തില്‍ മറ്റൊരാളുടെ പങ്കുണ്ടായിരിക്കാമെന്ന വാദം ഇന്നലെ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതിന്‌ പിന്നാലെ അമീറിന്റെ ഡിഎന്‍എ പരിശോധനയ്‌ക്കുള്ള അനുമതി ഇന്നലെ അന്വേഷണ സംഘത്തിന്‌ കിട്ടിയിരുന്നു. കത്തിയും ഷര്‍ട്ടും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത സാചര്യത്തില്‍ ശാസ്‌ത്രീയ തെളിവുകളെ മാത്രം ആശ്രയിക്കുന്നത്‌ കേസ്‌ ദുര്‍ബ്ബലപ്പെടുത്തുമെന്നാണ്‌ അന്വേഷണോദ്യോഗസ്ഥര്‍

Top