പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥി; നടപടികളില്‍ ഗുരുതരമായ വീഴ്ച്ച; കൈകാര്യം ചെയ്തത് അജ്ഞാത മൃതദേഹത്തിന്റൈ ലാഘവത്തോടെ

ആലപ്പുഴ: പെരുമ്പാവൂരില്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിനു ഗുരുതരമായ വീഴ്ച്ചപറ്റിയെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ ജയലേഖ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ പിഴവ് കണ്ടെത്തിയത്. കൊലപാതകം വിവാദമായതോടെ ആദ്യ റിപ്പോര്‍ട്ട് തിരുത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയട്ടുണ്ട്. അതിനലാണ് റിപ്പോര്‍ വൈകിയതെന്നാണ് സൂചന. അജ്ഞാത മൃതദേഹം കൈകാര്യം ചെയ്യുന്ന ലാഘവത്തോടെയാണ് പിഡനമേറ്റ ദലിത് യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സ്വീകരിച്ചത്. പിജി വിജ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അടുത്ത ദിവസം മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തിരുത്തുകയായിരുന്നു.

 
കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് അതീവ ഗുരുതരമായ ഇങ്ങനെയൊരു കേസില്‍ സ്വീകരിക്കേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥിയാണ്. അസോഷ്യറ്റ് പ്രഫസര്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പൂര്‍ണ്ണമായി പങ്കെടുത്തിട്ടില്ല. മാത്രമല്ല സ്ഥല പരിശോധന നടത്തേണ്ട അസോഷ്യറ്റ് പ്രഫസര്‍ അവിടെ പോയില്ല. അതിനു പകരം പിജി വിദ്യാര്‍ത്ഥിയെ അയക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റു വാങ്ങിയതും പിജി വിദ്യാര്‍ഥിയാണ്. നാലു പേരുള്ള ഫൊറന്‍സിക് വിഭാഗത്തില്‍ നിന്ന് ആരും ആ സമയത്ത് അവിടെയെത്തിയിരുന്നില്ല. ഏപ്രില്‍ 29 ന് നടന്ന പരിശോധന റിപ്പോര്‍ട്ട് നല്‍കിയത് ആറു ദിവസം കഴിഞ്ഞ് ഇന്നലെയാണ്. മാത്രമല്ല പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ വീഡിയോ ചിത്രീകരണവും നടത്തിയിട്ടില്ല. മെഡിക്കല്‍കോളേജിലെ ക്ലാസ്സില്‍ പങ്കെടുക്കാനുണ്ടായിരുന്നതിനാലാണ് സ്ഥല പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടത്തിലും പങ്കെടുക്കാതിരുന്നതെന്നാണ് അസോഷ്യറ്റ് പ്രഫസര്‍ വിശദീകരണം.

വിശദീകരണത്തില്‍ ആരോഗ്യ സെക്രട്ടറി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രഫസറുടെ വിശദീകരണത്തെ ന്യായീകരിക്കാന്‍ സാധിക്കുകയില്ലെന്നു ഡോ: ഇളങ്കോവന്‍ പറയുകയും ചെയ്തു. ഇത്തരം ഗുരുതുമായ വീഴ്ചകള്‍ ഉണ്ടായതിനാലാണ് പുതിയ അന്വേഷണസംഘം. വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടി ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി.

ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫെറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല എന്നിവരടങ്ങുന്ന സംഘത്തെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. അന്വേഷണ സംഘം നാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തും.

Top