ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കന്നയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാന്‍ ഇടയാക്കിയതായി ഉദ്യോഗസ്ഥര്‍ കാണിച്ച വീഡിയോ ഫോറന്‍സിക് പരിശധനയ്ക്ക് അയച്ചു. കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതിനു തെളിവായി ചില ചാനലുകള്‍ കാണിച്ച വീഡിയോ ആണ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. വീഡിയോ വ്യാജമാണെന്നും മറ്റൊരു പരിപാടിയിലെ ദൃശ്യങ്ങളും ശബ്ദങ്ങളും കൃത്രിമമായി കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ചതാണെന്നും ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണിത്. ഡല്‍ഹി സര്‍ക്കാറാണ് വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്.
ഇതേസമയം, ഈ മാസം ഒന്‍പതിനു ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഗുണ്ടാനേതാവ് രവി പൂജാരി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് എസ്.ക്യു.ആര്‍. ഇല്യാസി പൊലീസില്‍ പരാതി നല്‍കി.
ജെഎന്‍യുവില്‍ നടന്ന വിവാദച്ചടങ്ങിന്റെ മുഖ്യ സംഘാടകനാണെന്നു പൊലീസ് കരുതുന്ന ഉമര്‍ ഖാലിദിന്റെ പിതാവാണ് ഇല്യാസി. കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി കാണിക്കുന്ന വിഡിയോ സംബന്ധിച്ച വിവാദത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരാണ് മജിസ്‌ട്രേട്ട് തല അന്വേഷണം പ്രഖ്യാപിച്ചത്. ചില ചാനലുകള്‍ സംപ്രേഷണം ചെയ്ത ഈ വിഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഡല്‍ഹിയിലെ പ്രമുഖ ലാബില്‍ നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഉച്ചയോടെ ലഭിക്കും. കാമ്പസില്‍ നടന്ന ചടങ്ങിനെയും ഉയര്‍ന്ന മുദ്രാവാക്യങ്ങളെയും കുറിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഡല്‍ഹിസര്‍ക്കാര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. വിദ്യാര്‍ത്ഥിയൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നും കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു എന്നുമാണ് ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത് ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍, ഇവ വ്യാജവും ശബ്ദവും ദൃശ്യവും എഡിറ്റ് ചെയ്ത് ചേര്‍ത്തതുമാണെന്ന് കഴിഞ്ഞദിവസം ടി.വി ടുഡേ ചാനല്‍ തെളിവുസഹിതം വെളിപ്പെടുത്തി.
ദാരിദ്ര്യത്തില്‍നിന്നും വര്‍ഗീയതയില്‍നിന്നും ജാതീയതയില്‍നിന്നും ‘ആസാദി’ (മോചനം) വേണം എന്നാണ് കനയ്യയും മറ്റു വിദ്യാര്‍ത്ഥികളും മുഴക്കുന്ന മുദ്രാവാക്യം. ഇതിനിടെ, മറ്റു മുദ്രാവാക്യങ്ങള്‍ എഡിറ്റുചെയ്ത് ചേര്‍ത്താണ് ചാനലുകളും സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും പ്രചരിപ്പിച്ചത് എന്നാണ് ടി.വി ടുഡേ വ്യക്തമാക്കിയത്. ഓഡിയോ ഫയലുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് ആദ്യഘട്ട പരിശോധനയില്‍ ബോധ്യമായെന്ന് ചാനലിനുവേണ്ടി വിഡിയോ പരിശോധിച്ച സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ദ്ധര്‍ വെളിപ്പെടുത്തി.
ശബ്ദസാമ്പിളും രംഗങ്ങളും ഒന്നൊന്നായി പരിശോധിച്ചാണ് ഇത് ബോധ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. വ്യാജ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
അതിനിടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് സര്‍ക്കാരും എത്തി. ജെ.എന്‍.യു പ്രശ്‌നം, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങി എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്നും സഭ സ്തംഭിപ്പിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ച മാത്രമല്ല, ദേശസ്‌നേഹത്തിന്റെ മറപിടിച്ച് കാമ്പസിലും പുറത്തും പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നവര്‍ക്കെതിരെ നടപടിയും വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു.
ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ, രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് സര്‍ക്കാറും പ്രതിപക്ഷവും നിലപാട് വ്യക്തമാക്കിയത്. സഭാപ്രവര്‍ത്തനം സുഗമമായി നടത്തുന്നത് സംബന്ധിച്ച് ധാരണയിലത്തൊനാകാതെയാണ് യോഗം പിരിഞ്ഞത്. ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. സഭാ സ്തംഭനം ഒഴിവാക്കാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗവും ധാരണയിലത്തൊതെ പിരിയുകയാണുണ്ടായത്. ഇതോടെ, ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി. പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനവും മഴക്കാല സമ്മേളനവും പുര്‍ണമായും ബഹളത്തില്‍ മുങ്ങിയിരുന്നു.
അത് ആവര്‍ത്തിക്കാതിരിക്കാനും സഭാനടപടികള്‍ തടസ്സപ്പെടാതിരിക്കാനും ലക്ഷ്യമിട്ടാണ് ഉപരാഷ്ട്രപതി സഭാ സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ചത്. ഫെബ്രുവരി 23നാണ് സമ്മേളനം തുടങ്ങുന്നത്. 25ന് റെയില്‍വേ ബജറ്റും 29ന് പൊതുബജറ്റും അവതരിപ്പിക്കും. ജി.എസ്.ടി ഉള്‍പ്പെടെ ബില്ലുകള്‍ മുന്നിലുണ്ട്. യോഗത്തില്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ (കോണ്‍) തുടങ്ങിയവര്‍ പങ്കെടുത്ത