വിദേശത്ത് മലയാളികള്‍ക്ക് അവസരം കുറയുന്നു; മടങ്ങുന്നവരുടെ എണ്ണം കൂടുന്നു

വിദേശ രാജ്യങ്ങള്‍ സ്വദേശിവത്കരിക്കാന്‍ തുടങ്ങിയതോടെ മലയാളികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു. മാത്രമല്ല സാമ്പത്തികപ്രതിസന്ധിയും പ്രധാന കാരണമാകുന്നു. വിദേശത്തുനിന്ന് മടങ്ങുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേപ്രകാരം 2018ല്‍ വിദേശത്ത് തൊഴിലെടുക്കുന്ന മലയാളികള്‍ 34.17 ലക്ഷമാണ്. 2014ല്‍ ഇത് 36.5 ലക്ഷമായിരുന്നു. വിദേശത്ത് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. 2014ല്‍ 24 ലക്ഷം പേര്‍ വിദേശത്ത് പോയപ്പോള്‍ 2018ല്‍ ഇത് 21.2 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം 12.94 ലക്ഷം പേരാണ് വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങിയത്.

2014ല്‍ ഇത് 11.5 ലക്ഷമായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ വിദേശ മലയാളികളുടെ എണ്ണം കുറഞ്ഞത് 2.36 ലക്ഷമാണ്. മലപ്പുറം ജില്ലക്കാരാണ് വിദേശത്ത് കൂടുതലുള്ളത്. രണ്ടാം സ്ഥാനം കൊല്ലത്തിനും. കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത് തിരുവനന്തപുരത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളവും. അവസാനത്തെ പ്രവാസി സെന്‍സസ് പ്രകാരം വിദേശത്ത് ഇപ്പോഴുള്ള മലയാളികളില്‍ 67.78 ശതമാനവും പ്രൊഫഷണലുകളാണ്. 3.78 ശതമാനം എന്‍ജിനീയര്‍മാരും 0.53 ശതമാനം ഡോക്ടര്‍മാരും. 6.37 ശതമാനം നഴ്‌സുമാരും 2.23 ശതമാനം ഐ.ടി.പ്രൊഫഷണലും. 11.85 ശതമാനമാണ് ഡ്രൈവര്‍മാര്‍. 10.99 ശതമാനം സെയില്‍സ്മാന്‍മാരുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോക്ടര്‍മാരില്‍ തിരുവനന്തപുരത്തുകാരാണ് മുന്നില്‍ (14.39 ശതമാനം). രണ്ടാംസ്ഥാനത്ത് കോട്ടയവും (14.38) മൂന്നാമത് എറണാകുളവും (14.34). നേഴ്‌സ്‌കോട്ടയം (23.27), പത്തനംതിട്ട (20.75), എറണാകുളം (18.16) എന്‍ജിനീയര്‍എറണാകുളം (13.47), തൃശ്ശൂര്‍ (13.23), കോട്ടയം (10.11) അധ്യാപകര്‍പത്തനംതിട്ട (16.69), ആലപ്പുഴ (15.99), കോട്ടയം (9.47). ബിസിനസ്, ഡ്രൈവര്‍, സെയില്‍സ്മാന്‍ എന്നിവയില്‍ മലപ്പുറമാണ് ഒന്നാമത്. അറബ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലാണ് മലയാളികള്‍ ഏറെയുള്ളത്. മികച്ച ജീവിതവും സാമ്പത്തികവും തേടിയാണ് സ്വന്തം നാട് ഉപേക്ഷിച്ച് വിദേശത്തേക്ക് പോകുന്നത്. എന്നാല്‍ അവ ലഭിക്കാതാവുമ്പോള്‍ തിരിച്ചു വരവിനൊരുങ്ങുകയാണ് വിദേശ മലയാളികള്‍.

Top