എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ, നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് ?..യുക്രെയ്‌നിൽ ഡോക്ടർ എന്ന് അവകാശവാദം, ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ.യുക്രെയ്‌നിൽ ഡോക്ടർ എന്ന് അവകാശവാദം തട്ടിപ്പുകാരി കാർത്തിക ഇൻസ്റ്റഗ്രാമിലും താരം.

കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളിൽ നിന്നും കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് അറസ്റ്റിൽ . തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ തട്ടിപ്പിന് ഇരയായത് നൂറിലേറെ ഉദ്യോഗാര്‍ഥികളാണ്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് തൃശൂർ സ്വദേശിനിയുടെ പരാതി.

അതേസമയം എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് ?.. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച പത്തനംതിട്ട സ്വദേശി കാർത്തികയുടെ ഈ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പണം തിരികെ ചോദിച്ച് വിളിച്ചയാളോടാണ് കാർത്തികയുടെ ഈ ചോദ്യം. കൊച്ചി പുല്ലേപ്പടിക്ക് സമീപം ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സൽട്ടന്‍സി ഉടമയുമായ കാര്‍ത്തിക പ്രദീപ് (25) ലക്ഷങ്ങളാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തികയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കി നല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയില്‍നിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി കാർത്തിക മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസർ അനീഷ് ജോൺ പറഞ്ഞു.കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്സ് കാർ‌ത്തികയ്ക്കുണ്ട്. കാര്‍ത്തികയുടെ റീല്‍സിനും വിഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുള്ളവരാണ് ആരാധകര്‍.

അതേസമയം എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്‌ ജില്ലകളിലെ പൊലീസ്‌ സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്‌. വിദേശത്ത്‌ ജോലി വാഗ്‌ദാനംചെയ്‌ത്‌ കോടികൾ തട്ടിയ ‘ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യുക്കേഷണൽ കൺസൾട്ടൻസി’ക്ക്‌ ലൈസൻസില്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. വിദേശത്തേക്ക്‌ ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ്‌ കാർത്തിക പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനില്ലെന്ന്‌ വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ്‌ എമിഗ്രന്റ്‌സ്‌ (പിഒഇ) അറിയിച്ചു.

Top