ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മകന്റെ മൃതദേഹം പോലും കാണേണ്ടെന്ന് ബാപ്പ.കാസര്‍കോട്ടുകാരായ രണ്ട് പേരെ കൂടി കാണാതായതായി പരാതി

കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സന്ദേശമയച്ച മകന്റെ മൃതദേഹം പോലും തനിക്കു കാണേണ്ടെന്ന് ബാപ്പ കാസര്‍ഗോഡ് പടന്ന സ്വദേശി ഹക്കീം.കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ഒരു മാസത്തിനിടെ അഞ്ചു കുടുംബങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സംശയം ജനിച്ചതിനു പിന്നാലെയാണ് ഹക്കിമിന്റെ വെളിപ്പെടുത്തല്‍.

ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി മകന്‍ ഹഫീസുദ്ദീന്റെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പടന്ന സ്വദേശി ഹക്കീം ഇങ്ങനെ പ്രതികരിച്ചത്.ഒരുമാസം മുമ്പാണ് ഹഫീസുദ്ദീന്‍ ഖുര്‍ആന്‍ പഠന ക്ലാസിലേക്കായി ശ്രീലങ്കയിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയത്. വീടുവിട്ട ശേഷം ഒരു തവണ വിളിച്ചിരുന്നു.ഖുര്‍ആന്‍ പഠന ക്ലാസിലാണെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം എത്തിയ സന്ദേശം മകന്‍ ഐഎസില്‍ ചേര്‍ന്നുവെന്നു വ്യക്തമാക്കുന്നതാണെന്ന് ഹക്കീം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഹക്കീം

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. തങ്ങള്‍ ഇസ്ലാമിക രാജ്യത്തെത്തിയെന്നും സ്വര്‍ഗത്തിലേക്കുള്ള വഴിയിതാണെന്നുമാണ് സന്ദേശം വന്നത്.

ഐഎസില്‍ ചേരുവാനാണ് അവന്‍ പോയതെങ്കില്‍ അവന്റെ മൃതദേഹം പോലും എനിക്ക് കാണണമെന്നില്ലെന്നും പിതാവ് പറഞ്ഞു.

ഹഫീസുദ്ദീനൊപ്പം അയല്‍വാസികളായ ഒരു ഡോക്ടര്‍, ഭാര്യ, ഇവരുടെ രണ്ട് വയസുള്ള മകള്‍, സഹോദരന്‍, ഭാര്യ എന്നിവരും ശ്രീലങ്കിലേക്ക് ഖുര്‍ആന്‍ പഠനത്തിനെന്നു പറഞ്ഞു പോയിട്ടുണ്ട്. ഇവരെക്കുറിച്ചും വിവരങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.തൃക്കരിപ്പൂര്‍, പടന്ന മേഖലകളില്‍ നിന്നും പാലക്കാട് ജില്ലയില്‍ നിന്നും വേറെയും കുടുംബങ്ങള്‍ ഇത്തരത്തില്‍ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി നല്‍കി. ഐ.എസിലേക്ക് ഇവര്‍ എത്തിപ്പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നുണ്ട്.പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ട് ഇവരുടെ തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

പടന്നയിലെ ഡോ. ഇഅ്ജാസ്, സഹോദരന്‍ ഷിയാസ്, ഇവരുടെ ഭാര്യമാര്‍, ബന്ധുക്കളായ അഷ്ഫാഖ്, ഹഫീസ്, തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ മര്‍ശാദ്, ഫിറോസ്, ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ്, ഇയാളുടെ ഭാര്യ, ഇവരുടെ കുടുംബ സുഹൃത്തുക്കളായ പാലക്കാട്ടെ ഈസ, യഹിയ, ഇവരുടെ ഭാര്യമാര്‍ എന്നിവരാണ് രണ്ടുമാസത്തിനിടെ അപ്രത്യക്ഷരായത്.

is follower keralaവിവിധ കാരണങ്ങള്‍ പറഞ്ഞാണ് ഇവര്‍ നാട്ടില്‍ നിന്ന് പോയതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. പടന്നയിലെ അഷ്ഫാഖ് ആണ് ആദ്യമായി നാട് വിട്ടത്.

അഷ്ഫാഖ് ബിസിനസ് ആവശ്യാര്‍ഥം ശ്രീലങ്കയിലേക്ക് പോകുകയായിരുന്നുവത്രേ. മൂന്നു മാസത്തിനു ശേഷം തിരികെ എത്തിയ അഷ്ഫാഖ് മറ്റുള്ളവരെ കൂടി കൊണ്ടുപോയി.മുംബയ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കും സംഘം പോയിരുന്നു. ബിസിനസ് ആവശ്യം എന്നാണ് വീടുകളില്‍ പറഞ്ഞിരുന്നത്.

ഇവരില്‍ നിന്ന് വീടുകളിലേക്ക് വല്ലപ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി സന്ദേശം വന്നിരുന്നതായി സൂചയുണ്ട്. ടെലിഗ്രാം എന്ന ആപ്പ് വഴിയാണ് അവസാനം കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. പിന്നീട് ഒരു വിവരവുമില്ല.ഒന്നര വര്‍ഷം മുമ്പാണ് യുവാക്കളില്‍ സ്വഭാവമാറ്റം ശ്രദ്ധയില്‍ പെട്ടതെന്നു ബന്ധുക്കള്‍ പറയുന്നു. ധാര്‍മിക പഠനം നടത്താനാണെന്നു പറഞ്ഞു വീട്ടില്‍ നിന്ന് മാറി നില്‍ക്കാറുണ്ടത്രേ.നിഷ്ഠയില്ലാതെ ജീവിച്ചിരുന്ന ചെറുപ്പക്കാര്‍ ചിട്ടയായ ജീവിതത്തിലേക്ക് വരുന്നതില്‍ വീട്ടുകാര്‍ തുടക്കത്തില്‍ ആശ്വാസം കണ്ടിരുന്നു. പിന്നീടാണ് ഇവര്‍ ഭീകരതയുടെ വഴിയിലേക്കാണ് പോകുന്നതെന്നും കൂടുതല്‍ അപകടത്തിലാണ് ഇവരെന്നും ബന്ധുക്കള്‍ അറിയുന്നത്.

അതിനിടെ കാസര്‍ഗോഡ് ജില്ലയിലെ പടന്നയില്‍ രണ്ട് പേരെ കൂടി കാണാതായി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ചന്തേര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഷാര്‍ജയില്‍ നിന്ന് ഒരുമാസം മുമ്പ് ഇവര്‍ മുംബൈയിലെത്തിയെന്നും പിന്നീട് വിവരങ്ങളൊന്നും ഇല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. റെദ് ആല്സൊ: കേരള ബന്ധത്തിന് ലൗജിഹാദോ? ഐസിസ് ബന്ധം എന്‍ഐഎ അന്വേഷിക്കും കുടുംബ സമേതം രണ്ട് ജില്ലകളില്‍ നിന്ന് 16 പേര്‍ ഐസിസില്‍ ചേര്‍ന്നെന്നുള്ള വിവരം പുറത്തു വന്നതിനു പിന്നാലെയാണ് പടന്നയില്‍ നിന്നും രണ്ട് പേര്‍ കൂടി ഐസിസില്‍ പോയെന്ന് സംശയിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് നിന്നും നിരവധി പേര്‍ തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്നുവെന്ന വിവരത്തെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.മംഗലാപുരം കേന്ദ്രീകരിച്ച് ഐസിസിലേക്ക് റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ സ്ഥിതീകരിച്ചു.ശ്രീലങ്കയിലേക്ക് മതപഠനത്തിനായി പോകുന്നവരാണ് പിന്നീട് സിറിയയിലേക്കും യമനിലേക്കും കടക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് രണ്ട് ജില്ലകളില്‍ നിന്നും കാണാതായിരിക്കുന്നത്. അതിനാല്‍ റിക്രൂട്ടിങ് ഏജന്‍സികളുടെ പങ്ക് ഗൗരവമായി സംശയിക്കുന്നുണ്ട്.വിദേശത്ത് ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിച്ച മലയാളികളെ അടുത്തിടെയാണ് നാട്ടിലേക്ക് അയച്ചത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കേരളത്തിന്റെ ഐസിസിന്റെ വേരുകള്‍ തേടിയുള്ള അന്വേഷമം നടക്കുന്നത്.

 

Top