എല്‍വിസ് ചുമ്മാറും ജോജുവും പിന്നെ രാമന്റെ ഏദന്‍തോട്ടവും

രാമന്റെ ഏദന്‍തോട്ടം കണ്ടവരുടെ മനസ്‌സില്‍ പാര്‍പ്പുറപ്പിച്ച മൂന്ന് കഥാപാത്രങ്ങള്‍: രാമന്‍ മേനോന്‍, മാലിനി, എല്‍വിസ് ചുമ്മാര്‍. എല്‌ളാവരും അവരെക്കുറിച്ച് പറയുന്നു. പ്രത്യേകിച്ചും എല്‍വിസിനെക്കുറിച്ച് ഒരു സാധാരണ പുരുഷന്റെ സ്വാഭാവികതയോടെ തന്റെ വേഷം ഭംഗിയാക്കിയ ജോജു ജോര്‍ജ്ജിനെക്കുറിച്ച്.

ഇത് ജോജുവിന് ലഭിച്ച അംഗീകാരമാണ്. 21 വര്‍ഷം നിരവധി പ്രതിസന്ധികള്‍ കടന്ന് സിനിമയ്‌ക്കൊപ്പം നിന്നതിനുള്ള അംഗീകാരം! രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍ എല്‍വിസ് ചുമ്മാര്‍ ആയി ജോജുവിനെ തിരഞ്ഞെടുത്തപേ്പാള്‍ നെറ്റി ചുളിച്ചവര്‍ക്കുള്ള മറുപടിയാണ് തിരശീലയില്‍ കണ്ടത്. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സന്തോഷത്തിലാണ് ജോജു.

എല്‍വിസ് ചുമ്മാറിനെക്കുറിച്ച് പറഞ്ഞു തുടങ്ങാം?

ജോജു: ലുക്കാച്ചുപ്പിക്കു ശേഷം എനിക്കിത്രയേറെ അഭിനന്ദനം ലഭിച്ച മറ്റൊരു കഥാപാത്രമില്‌ള. സിനിമ റിലീസായ ശേഷം ഫേസ് ബുക്കിലും, എസ്.എം.എസ് ആയും മെസേജുകളുടെ പ്രവാഹമാണ്. എന്നെക്കുറിച്ച് റിവ്യൂ വരുന്നത് ജീവിതത്തില്‍ ആദ്യമാണ്.

ഈ കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ എന്തായിരുന്നു പ്രതീക്ഷ?

രഞ്ജിത് എന്നെ തിരഞ്ഞെടുക്കുമ്പോള്‍ എനിക്ക് വിശ്വാസം കുറവായിരുന്നു. വലിയ വേഷമാണ്, സിനിമയിലുടന്നീളമുണ്ട്. വ്യത്യസ്ത അഭിനയമുഹൂര്‍ത്തങ്ങളുണ്ട് എന്താകും എന്നൊരാശങ്ക. കഥയില്‍ വളരെയേറെ ഇടപെടലുകളുള്ള ഒരു കഥാപാത്രം മുന്‍പ് ഞാന്‍ ചെയ്തിട്ടില്‌ള. പലരും രഞ്ജിത്തിനോട് എന്നെ സെലക്ട് ചെയ്യണ്ടാ എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ രഞ്ജിത്തിന് എന്നെ വിശ്വാസമായിരുന്നു.

അനായാസമായി എല്‍വിസിനെ അവതരിപ്പിക്കുവാന്‍ സഹായിച്ചതെന്താണ്?

തിരക്കഥ വിശദമായിരുന്നു. അതേ പോലെ ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്റെയും, രഞ്ജിത്തിന്റെയും സഹകരണം.. രണ്ടും എന്നെ സഹായിച്ചു.

ഒപ്പം അഭിനയിച്ചവരുടെ പിന്‍തുണ?

അനു സിത്താര വിളിക്കുമ്പോള്‍ പറയും അനുവിനെ വിളിക്കുന്നവരൊക്കെ എന്റെ കഥാപാത്രത്തെക്കുറിച്ചും പറയാറുണ്ടെന്ന്. ഒപ്പമഭിനയിക്കുന്നവര്‍ എന്ന നിലയില്‍ അനുവിന്റെയും ചാക്കോച്ചന്റെയും സഹകരണം എനിക്ക് ഗുണം ചെയ്തു. ചാക്കോച്ചന്‍ പണ്ടേ  ഒരുപാട് സഹായിച്ചിട്ടുണ്ട്. അനുവിന്റെ സ്ഥാനത്ത് മറ്റൊരു നടിയായിരുന്നുവെങ്കില്‍ ഇത്ര അനായാസമായി എനിക്കഭിനയിക്കുവാനാകുമായിരുന്നോ എന്ന്  സംശയമുണ്ട്. എല്ലാം
ദൈവാനുഗ്രഹം.

പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ പ്രധാനമായി തോന്നുന്നതെന്താണ് ?

സുഹൃത്തുക്കളടക്കമുള്ളവര്‍ എന്റെ അഭിനയത്തെക്കുറിച്ച് ബഹുമാനത്തോടെ സംസാരിച്ച് തുടങ്ങിയതിപേ്പാഴാണ്. ചില സംവിധായകര്‍ വിളിച്ച് വളരെ സ്‌നേഹത്തോടെയും, കരുതലോടെയും വര്‍ത്തമാനം പറയുന്നു. എനിക്കൊപ്പം സിനിമയില്‍വന്ന് ഇപേ്പാഴും കാര്യമായ വേഷമൊന്നും ലഭിക്കാത്ത ചില സുഹൃത്തുക്കള്‍ പറഞ്ഞത് ഒരിക്കലെങ്കിലും നമുക്കും ഇത്തരമൊരു നല്‌ള കഥാപാത്രം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായി എന്നാണ്. പ്രതിസന്ധികളിലൂടെ കടന്നു വരുന്ന നിരവധി പേര്‍ സിനിമയിലുണ്ട്. അവരില്‍ ഞാനാകും അല്‍പ്പമൊക്കെ മുന്‍നിരയിലേക്കു വന്നത്. അതും 21 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ്.

താങ്കളുടെ കരിയര്‍ കൃത്യമായ പുരോഗതിയിലൂടെയാണലേ്‌ളാ കടന്നു പോകുന്നത്. അതായത് സാധാരണ ആര്‍ട്ടിസ്റ്റായി തുടങ്ങി ഇപേ്പാള്‍ ലഭിക്കുന്ന കഥാപാത്രങ്ങള്‍ വരെ?

തീര്‍ച്ചയായും. ഞാന്‍ പ്രതീക്ഷിച്ചതെന്താണോ അതെനിക്കു കിട്ടി. സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ഇതിന് മുകളിലേക്ക് ഇനിയൊരു വളര്‍ച്ച സാധ്യമാകുമോയെന്നറിയില്‌ള. അങ്ങനെയാകണം എന്നു തന്നെയാണ് ആഗ്രഹം. ഇലെ്‌ളങ്കിലും നിരാശയില്‌ള. എന്നും സിനിമയുമായി ബന്ധപെ്പട്ടു പ്രവര്‍ത്തിക്കണം എന്നാണാഗ്രഹം.

കരിയറിലെ ഏറ്റവും പ്രിയപെ്പട്ട കഥാപാത്രം എല്‍വിസ് ചുമ്മാറാണോ?

തീര്‍ച്ചയായും. രാജാധിരാജയും , ലുക്കാച്ചുപ്പിയും, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും, ഒരു സെക്കന്‍ഡ് ക്‌ളാസ് യാത്രയുമൊക്കെ ഏറെ പ്രധാനാന്യമുള്ള സിനിമകളാണ്. അതില്‍ ചെറുത് വലുത് എന്ന വേര്‍തിരിവില്‌ള. ഓരോ അവസ്ഥയിലും അവയൊക്കെ ഓരോകാലത്ത് എനിക്ക് ബ്രേക്ക് തന്ന സിനിമകളാണ്.

പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടികളുമാണലേ്‌ളാ കരിയറില്‍ പ്രധാന വഴിത്തിരിവ്. അതായത് ഹാസ്യ പ്രധാനമായ ഒരു കഥാപാത്രത്തെ താങ്കള്‍ ആദ്യമായി അവതരിപ്പിച്ചു എന്ന തരത്തില്‍ ?

ഓരോ സ്‌റ്റേജിലും ഓരോ പടങ്ങളാണ് എന്റെ കരിയര്‍ മാറ്റിയത്. 2010 ല്‍ ബെസ്റ്റ് ആക്ടറിലേതാണ് എനിക്കു കിട്ടിയ നല്‌ള വേഷം. അതിനു മുന്‍പ് പട്ടാളം. പിന്നീട് നേരം, ഹോട്ടല്‍ കാലിഫോര്‍ണിയ , പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, രാജാധിരാജ തുടങ്ങിയ സിനിമകള്‍. പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും കഴിഞ്ഞപേ്പാള്‍ ഞാന്‍ കരുതി തീര്‍ന്നെന്ന്. ആ സമയത്ത് കുറേക്കാലത്തേക്കാരുമെന്നെ വിളിച്ചില്‌ള. കിട്ടിയതൊക്കെ ചെറിയ വേഷങ്ങള്‍. അതു കഴിഞ്ഞാണ് രാജാധിരാജ. രാജാധിരാജ കഴിഞ്ഞപേ്പാഴും ഞാന്‍ കരുതിയത് ഇതിലും നല്‌ള വേഷങ്ങള്‍ക്ക് ആരെങ്കിലും വിളിക്കുേമാ എന്നാണ്. അതു കഴിഞ്ഞ് ലുക്കാച്ചുപ്പിയും, സെക്കന്‍ഡ് ക്‌ളാസ് യാത്രയും. ആ സിനിമകളിലെ അഭിനയത്തിനാണ് എനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.

സിനിമയിലെ എത്രകാലത്തെ പരിശ്രമത്തിന്റെ ഫലമാണ് രാമന്റെ ഏദന്‍തോട്ടം?

സിനിമയില്‍ ആദ്യ ഡയലോഗ് പറയുന്നത് 1999 – ല്‍ ദാദാ സാഹിബ് എന്ന സിനിമയിലാണ്. പിന്നീടിങ്ങോട്ടെത്ര കാലം. അതിനെ സ്ട്രഗിള്‍ എന്നൊന്നും പറയാന്‍ പറ്റില്‌ള. നമ്മള്‍ ഒരുപാട് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടിക്ക് പിന്നാലെ നടക്കുകയാണെങ്കില്‍ എത്ര ബുദ്ധിമുട്ടി കഷ്ടപെ്പട്ട് വളച്ചെടുത്താലും അതൊരു സ്ട്രഗിള്‍ എന്നു പറയാറില്‌ളലേ്‌ളാ. അവളോടുള്ള സ്‌നേഹം കൊണ്ടലേ്‌ള പിന്നാലെ നടക്കുക. അതേ പോലെയാണ് ഞാന്‍ സിനിമയിലും ശ്രമിച്ചത്. പിന്നെ ഒരുപാട് അപമാനവും, അവഗണനയും, ്രപശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. എന്നു കരുതി കരഞ്ഞിട്ടൊന്നുമില്‌ള. ഒരു കാലത്ത് സിനിമ മാത്രം ലക്ഷ്യമാക്കി ജീവിച്ചു. ശരിക്കും പറഞ്ഞാല്‍ ഒരു തരം ഭ്രാന്ത് പോലെ.

ധാരാളം സിനിമകള്‍ കണ്ട കുട്ടിക്കാലമായിരുന്നു എന്നു കേട്ടിട്ടുണ്ട്?

ധാരാളം സിനിമ കണ്ടതു മാത്രമാണ് എന്റെ സമ്പാദ്യം. അമ്മൂമ്മയും, കസിനും ചേര്‍ന്ന് എന്നെ കൊണ്ടു കാണിച്ചിട്ടുള്ള സിനിമകളാണ് എന്നെയൊരു സിനിമാ ഭ്രാന്തനാക്കിയത്. പിന്നീട് ക്‌ളാസ് കട്ട് ചെയ്ത് സിനിമ കാണുകയായിരുന്നു പ്രധാന പരിപാടി. മറ്റ് കാര്യമായ അറിവൊന്നും സിനിമയെക്കുറിച്ചില്ല.

നിര്‍മ്മാതാകുവാനുള്ള പ്രേരണ?

നിര്‍മ്മാതാവായതല്‌ള. ആയിപേ്പായതാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് അടുത്ത സുഹൃത്താണ്. അദ്ദേഹവുമായുള്ള സംസാരങ്ങളാണ് നിര്‍മ്മാണ കമ്പനി എന്ന ആശയത്തിെലത്തിച്ചത്. സാഹചര്യങ്ങള്‍ ഒത്തു വന്നപേ്പാള്‍ ചാര്‍ളി സംഭവിച്ചു. മാര്‍ട്ടിനായിരുന്നു അതിന്റെ എല്‌ളാം. മാര്‍ട്ടിനില്‌ളാതെ ഞങ്ങളില്ല.

സിനിമയില്‍ പിടിച്ചു നില്‍ക്കാനാണ് നിര്‍മ്മാതാവായതെന്നു പറഞ്ഞിരുന്നലേ്‌ളാ?

പിടിച്ചു നില്‍ക്കുക എന്നതല്‌ള, ജീവിതകാലം മുഴുവന്‍ സിനിമയിലുണ്ടാകുക എന്നതാണാഗ്രഹം. അഭിനയമൊക്കെ എത്രകാലമുണ്ടാകും, ആളുകള്‍ക്കെത്രത്തോളം ഇഷ്ടപെ്പടും എന്നറിയില്ലല്ലോ.

നിര്‍മ്മാണ സംരംഭത്തെക്കുറിച്ച്?

ഞാനൊറ്റയ്ക്കല്‌ള. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടുമായി ചേര്‍ന്നുള്ള സംരംഭമാണ്. ഇപേ്പാള്‍ മഞ്ജു വാര്യര്‍ നായികയാകുന്ന ഒരു സിനിമ ചെയ്യുന്നു. മാര്‍ട്ടിന്റെ അസോസിയേറ്റായിരുന്ന പ്രവീണാണ് സംവിധാനം. മാര്‍ട്ടിനും , നവീന്‍ ഭാസ്‌ക്കറും ചേര്‍ന്നാണ് തിരക്കഥ. തിരിച്ചു വരവില്‍ മഞ്ജു അഭിനയിക്കുന്ന വ്യത്യസ്തമായ ഒരു സിനിമയാകും ഇതെന്നു വിശ്വസിക്കുന്നു.

ചാര്‍ലി നിര്‍മ്മാതാവെന്ന നിലയില്‍ എത്രത്തോളം ആത്മവിശ്വാസം നല്‍കി?

ചാര്‍ലി വലിയ ആത്മവിശവാസം നല്‍കിയ സിനിമയാണ്. മൂല്യമുള്ള ഒരു സബ്ജക്ട് ചെയ്യുമ്പോള്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്‌ല്ലല്ലോ.

നടനെന്ന നിലയില്‍ പുതിയ സിനിമകള്‍?

പൂമരം, കടങ്കഥ, അനുരാഗം ആര്‍ട്ട് ഓഫ് തേപ്പ്.

നിര്‍മ്മാതാവായോ?

എല്ലാ വര്‍ഷവും ഒരു സിനിമ വീതം നിര്‍മ്മിക്കണമെന്നാണാഗ്രഹം.

 

Top