ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം നാളെ പ്രഖ്യാപിക്കും ?പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് മാണി സി കാപ്പന്‍.എതിർപ്പുമായി സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയും.

കോട്ടയം: കേരള കോൺഗ്രസ് ജന്മദിനമായ നാളെ കേരളം കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനം നാളെ പ്രഖ്യാപിക്കും എന്ന് സൂചന.പാർട്ടി നേതാക്കളുമായി ജോസ് കെ മാണി നാളെ ഓൺലൈനിലൂടെ സംവദിക്കുന്നുണ്ട് . ഇതിനുശേഷം മുന്നണി പ്രവേശനം സംബന്ധിച്ച സൂചനകൾ ലഭിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.യു.ഡി.എഫുമായി ബന്ധമില്ലെന്ന് ജോസ് കെ മാണി പ്രഖ്യാപിക്കുമെന്നും നേതാക്കൾ പറയുന്നു. ഇതോടെ ഇടതുമുന്നണി ജോസിനെ സ്വാഗതം ചെയ്യും. അങ്ങനെ ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. .

സീറ്റുകളുടെ കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടാകേണ്ടതുണ്ട്. പാലാ കുട്ടനാട് സീറ്റുകൾ വിട്ടു നൽകില്ലെന്ന് എൻസിപി നേതാവ് മാണി സി കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ സീറ്റ് പകരം വാങ്ങിയുള്ള ഒത്തുതീർപ്പിനില്ലെന്നും കാപ്പൻ പറഞ്ഞിരുന്നു. പാലയിൽ ൽ നിന്നു തന്നെ വീണ്ടും മത്സരിക്കുമെന്ന നിലപാടിലാണ് മാണി സി കാപ്പൻ. ഇതാണ് ജോസ് കെ. മാണിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് എന്‍സിപി രംഗത്തുവന്നിരിക്കുന്ന്. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച മാണി സി കാപ്പന്‍ ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് സൂചന പുറത്തുവന്നതോടെയാണ് എന്‍സിപി ഉടക്കുമായി രംഗത്തുവന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ ജോസ്. കെ മാണി പൂര്‍ത്തിയാക്കി. നിയമസഭ സീറ്റുകള്‍ സംബന്ധിച്ചും ഇതില്‍ ഏകദേശ ധാരണയായി. കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ ജോസ് ഉറപ്പിക്കുന്നു. പാലാ സീറ്റിലും കണ്ണുണ്ട്. രാജ്യസഭ സീറ്റ് മാണി സി കാപ്പന് വിട്ടു നല്‍കി പാലാ സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇത് പാടെ നിഷേധിക്കുകയാണ് എന്‍സിപിയും മാണി. സി കാപ്പനും.


ജോസിന്റെ മുന്നണി പ്രവേശന ഉപാധികളോട് സി.പി.ഐയ്ക്കും പൂർണ്ണമായും അനുകൂല നിലപാടില്ല. രണ്ട് എംഎൽഎമാർ മാത്രമുള്ള പാർട്ടിയാണ് ജോസ് കെ. മാണിയുടേതെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ ഇപ്പോഴും അവർ തയ്യാറായിട്ടില്ലെന്നാണ് സൂചന.

ജോസ് വിഭാഗം മത്സരിച്ചിരുന്ന നിലവില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും, പേരാമ്ബ്രയും സിപിഎം നിലനിര്‍ത്തും. കുട്ടനാട് സീറ്റിലും ജോസ് കെ. മാണി അവകാശം ഉന്നയിക്കില്ല. കാഞ്ഞിരപ്പള്ളി വിട്ടു നല്‍കുന്നതില്‍ സിപിഐക്ക് ഇപ്പോളും എതിര്‍പ്പുണ്ട്. സിപിഎമ്മിന്റെ കൈവശമുള്ള സീറ്റുകളിലൊന്ന് വിട്ടു നല്‍കി സിപിഐയെ അനുനയിപ്പിക്കാനാണ് നീക്കം. എന്‍സിപിയെ തൃപ്തിപ്പെടുത്തുന്ന ഫോര്‍മുലയ്ക്കായുള്ള ആലോചനകളാണ് നടക്കുന്നത്.

അതേസമയം ജോസ് കെ. മാണി ഇടതുമുന്നണിയില്‍ വരുന്നതുകൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍.ഡി.എഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച്‌ രംഗത്തെത്തി. ‘യു.ഡി.എഫ് വിട്ടുപോരുന്നതില്‍ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം. മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അത്ഭുതമൊന്നും അവര്‍ വരുന്നതുകൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല’, സി.കെ.ശശിധരന്‍ പറഞ്ഞു.

ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച്‌ മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് എംഎ‍ല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടിയാണ് ജോസ് കെ. മാണിയുടേതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ ഇപ്പോഴും അവര്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ജന്മദിനമായ വെള്ളിയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ജോസ് കെ.മാണിയെ മുന്നണിയിലെടുക്കുന്നതില്‍ അനുകൂല നിലപാടാണ് സിപിഐ.എം സ്വീകരിക്കുന്നത്. കോട്ടയം ജില്ലയിലെ മൂന്ന് സഹകരണസംഘങ്ങള്‍ സിപിഐ.എമ്മുമായി ചേര്‍ന്ന് ജോസ് കെ.മാണി പക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തിരുന്നു. പാലായും തൊടുപുഴയും അടക്കം 13 നിയമസഭാ സീറ്റുകള്‍ നല്‍കാന്‍ ഇടതു മുന്നണി സമ്മതം അറിയിച്ചതോടെയാണ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് നീങ്ങുന്നത്.

11ന് രണ്ടില കേസിലെ ഹൈക്കോടതി വിധിക്കു ശേഷം നിലപാട് പ്രഖ്യാപിക്കാനുമാണ് കേരള കോണ്‍ഗ്രസിലെ (എം) ആലോചന. ജന്മദിന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ സ്റ്റീയറിങ് കമ്മിറ്റി യോഗം ഓണ്‍ലൈനായി കൂടും. യുഡിഎഫ് വിടാനുള്ള സാഹചര്യം ചെയര്‍മാന്‍ ജോസ് കെ. മാണി സ്റ്റീയറിങ് കമ്മിറ്റിയില്‍ വിശദീകരിക്കും. അടുത്തയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. തുടര്‍ന്ന് എല്‍ഡിഎഫ് കേരള കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യും. കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ വലിയ എതിര്‍പ്പില്ല. നേരത്തെ ഇടഞ്ഞു നിന്ന സിപിഐ ഇപ്പോള്‍ നിലപാട് അറിയിച്ചു കൊണ്ടു രംഗത്തു വന്നിട്ടുണ്ട്. ഭരണ തുടര്‍ച്ച നേരാന്‍ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജോസ് കെ മാണിക്ക് ഇടതു മുന്നണിയില്‍ പ്രവേശനം നല്‍കാമെന്നാണ് സിപിഐ നിലപാട്. ആകെ നിലനിന്നിരുന്ന പ്രശ്നം സീറ്റുകളെ സംബന്ധിച്ചായിരുന്നു.

സീറ്റുകള്‍ സംബന്ധിച്ചുള്ള ഏകദേശ ധാരണ എല്‍എഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ നേതൃത്വത്തില്‍ അന്തിമ ചര്‍ച്ച പൂര്‍ത്തിയായി. പാലായ്ക്കു പുറമേ കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി സീറ്റുകള്‍ കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിന് (എം) ലഭിക്കും. സുരേഷ് കുറുപ്പ് വിജയിച്ച ഏറ്റുമാനൂര്‍ സീറ്റ് സിപിഎം വിട്ടുകൊടുക്കില്ല. പാല സീറ്റ് വിട്ടു കൊടുക്കുന്നതില്‍ എന്‍സിപിക്ക് എതിര്‍പ്പുണ്ടെങ്കിലും മാണി സി കാപ്പന് പകരം പദവി നല്‍കിയാല്‍ മതിയെന്നാണ് സിപിഎം നിലപാട്.

Top