നേവിസിൻ്റെ കുടുംബത്തിന് മുന്നിൽ തലകുനിക്കുന്നു: ജോസ് കെ മാണി

കോട്ടയം: മസ്തിഷ്ക മരണം സംഭവിച്ച വടവാതൂർ സ്വദേശി നേവിസിൻ്റെ അവയവങ്ങൾ ഏഴ് പേർക്ക് നൽകാൻ തീരുമാനിച്ച കുടുംബാംഗങ്ങൾക്ക് മുന്നിൽ കേരളം തല കുനിക്കുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

സമൂഹത്തിന് മുഴുവൻ മാതൃകയായി തീർന്ന നേവിസിൻ്റെ കുടുംബമെടുത്ത തീരുമാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ജോസ് കെ മാണി പറഞ്ഞു. മകൻ നഷ്ടപ്പെട്ട കടുത്ത വേദനക്കിടയിലും സങ്കടപ്പെടുന്നവരുടെ മുഖം മുന്നിൽ കണ്ട മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും സഹാനുഭൂതിയുടെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

നേവിസിൻ്റെ കുടുംബത്തെ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം പി, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, വിജി എം. തോമസ് എന്നിവർ സന്ദർശിച്ച് അനുശോചനം അറിയിച്ചു.

Top