ഓരോ ടീച്ചര്‍മാരെ ബുക്ക് ചെയ്ത് പ്രാപിക്കുന്ന പ്രിന്‍സിപ്പാളായ വൈദികന്‍; ഇഷ്ട രതിരീതികള്‍ പഠിപ്പിക്കുന്ന സെക്രട്ടറി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

മൂവാറ്റുപുഴ: അടുത്ത കാലത്തായി കത്തോലിക്ക സഭ നേരിടുന്ന സ്‌ഫോടനാത്മകമായ സംഭവ പരമ്പരകളെ വെല്ലുവിളിക്കുന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മൂവാറ്റുപുഴ സ്വദേശി ജോസ്‌മോന്‍ ജേക്കബ്. ബിഹാറില്‍ ബഹല്‍പൂര്‍ രൂപതയിലെ സെന്റ്‌പോള്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ പ്രിസിപ്പാളായ ഫാദര്‍ വല്‍സണ്‍ ചെയ്ത് കൂട്ടിയ ലൈംഗീക പീഡനങ്ങളും അനാശാസ്യവുമാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം രൂപതയിലെ അംഗമാണ് ജോമോന്‍. ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്നു. എറണാകുളം ലത്തീന്‍സഭ വൈദീകനാണ് ഫാദര്‍ വല്‍സണ്‍. അവിടെ ജോലി ചെയ്ത അദ്ധ്യാപകന്‍ കൂടിയായ യുവാവ് പറയുന്നത് താന്‍ നേരില്‍ കണ്ട കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയില്ലെന്നും ഇനി ഇത് പറയാന്‍ മടി ഇല്ലെന്നുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ധ്യാപനം കഴിഞ്ഞ് 4 മണിക്ക് ഞങ്ങള്‍ വൈദീകനും ആയി ഷട്ടില്‍ കളിക്കുമായിരുന്നു. ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് വൈദീകന്‍ താമസിക്കുന്ന വീടിന്റെ അടുക്കളയില്‍ പ്രവേശം ഉണ്ടായിരുന്നു . ഷട്ടില്‍ കളി കഴിഞ്ഞാല്‍ ഞങ്ങള്‍ അടുക്കളയില്‍ എത്തി എന്തേലും കഴിക്കും കുടിക്കും. അന്ന് വൈദീകന്റെ ഫ്രിഡ്ജില്‍ ലഭ്യമായ എല്ലാ ബ്രാന്റ് മദ്യവും ഉണ്ടായിരുന്നു. എല്ലാം എടുത്ത് ഞങ്ങള്‍ക്കും കഴിക്കാം. എന്നാല്‍ 6.30നു ഞങ്ങള്‍ പുറത്ത് പോകണം. ഈ കോംബൗണ്ടില്‍ തന്നെയാണ് ലേഡീസ് ടീച്ചര്‍മാര്‍ താമസിക്കുന്നതും.6.30ന് വൈദീകന്‍ കുളിയും കഴിഞ്ഞ് വന്നാല്‍ ഓരോ ലേഡി ടീച്ചര്‍മാരേയും ഒരോ ദിവസം വൈദീകന്‍ ബുക്ക് ചെയ്തിരിക്കും. അവര്‍ വൈദീകന്റെ മുറിയില്‍ ചെല്ലും. പുതുതായി വരുന്ന ടീച്ചര്‍മാരേ വൈദീകനായി ബ്രെയിന്‍ വാഷ് ചെയ്യുന്നത് വൈദീകന്റെ സെക്രട്ടറിയായ മറ്റൊരു മലയാളി സ്ത്രീ ആയിരുന്നു.

ചില ടീച്ചര്‍മാര്‍ സമ്മതമായി പോകും, ചിലര്‍ നിവര്‍ത്തി ഇല്ലാതെ പോകും, ചിലര്‍ ഭയന്നിട്ട് പോകും. ടിച്ചര്‍മാര്‍ക്ക് ഈ വൈദീകന്റെ സെക്രട്ടറിയായ സ്ത്രീ പറഞ്ഞ് പഠിപ്പിച്ച് കൊടുക്കും എന്താണ് വൈദീകന്റെ ഇഷ്ട രതി രീതികള്‍ എന്ന്. അതു പോലെ ചെയ്ത് കൊടുക്കണം. കാരണം കേരളത്തില്‍ നിന്നും നിവര്‍ത്തി ഇല്ലാതെ ഒരു ജോലിക്കായി വന്ന പെണ്‍കുട്ടികള്‍ അതിനു വഴങ്ങുകയാണ്. അവരേ സഹായിക്കാനും ഒച്ചവയ്ച്ചാല്‍ പോലും വരാനും ആരുമില്ല. പിന്നെ ഇത് മറ്റാരും അറിയില്ല എന്നതും സുരക്ഷിതര്‍ എന്നും ചില പെണ്‍കുട്ടികള്‍ വിചാരിക്കും. നാട്ടില്‍ ഒരുകാലത്തും അറിയില്ല.

മുമ്പ് ഇത് തന്നെയായിരുന്നു ഫാ റോബിന്റെ കേസിലും നടന്നത്. പെണ്‍കുട്ടികളേ കാനഡയില്‍ സ്റ്റുഡന്റ് വിസക്ക് അയച്ചിട്ട് ഫാ.റോബിന്‍ കാനഡ സന്ദര്‍ശനത്തിനു പോകുമായിരുന്നു. നാട്ടില്‍ വിവാഹം തകര്‍ന്ന യുവതിമാരുടെ പെണ്‍കുട്ടികളോടും കുടുംബത്തോടും പ്രത്യേക താല്‍പര്യം ആയിരുന്നു റോബിന്. ഇവരുടെ കുട്ടികളേ നേഴ്‌സിങ്ങ് പഠിക്കാന്‍ രൂപത നിയമ വിരുദ്ധമായി വാടകക്ക് എടുത്ത് നടത്തുന്ന കര്‍ണ്ണാടകത്തിലെ കോളേജുകളില്‍ ആക്കും.

തുടര്‍ന്ന് വൈദീകരും, മറ്റും കര്‍ണ്ണാടകയില്‍ റിസോട്ടും ഹോട്ടലും ബുക്ക് ചെയ്ത് അവധി ദിവസം പെണ്‍കുട്ടികളേ അങ്ങോട്ട് എത്തിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്ത് വന്നിരുന്നു. മാത്രമല്ല ഒരു വശത്ത് പെണ്‍കുട്ടികളേ ഉപയോഗിക്കുമ്പോള്‍ മറുവശത്ത് അവരുടെ അമ്മമാരെയും ഉപയോഗിക്കും. അമ്മമാര്‍ മക്കളേ കാണാന്‍ പോയാല്‍ 2ഉം 3ഉം ദിവസം കഴിഞ്ഞായിരിക്കും മടങ്ങി വരുന്നത്. ഗോവയിലേക്ക് വൈദീകരുമായി ടൂര്‍ പോയ യുവതികളും ഉണ്ടായിരുന്നു. നിരവധി ഉന്നതരായ വൈദീകര്‍ അടക്കം റോബിന്റെ ഈ നെറ്റ് വര്‍ക്കില്‍ ഉണ്ടായിരുന്നു.

Top