ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം. ജര്‍മ്മന്‍ ചാനലായ ഡെച്ച് വെല്‍ലെയുടെ വനിതാ റിപ്പോര്‍ട്ടറായ ജൂലിത്ത് ഗോണ്‍സാലസ് തേറനാണ് ദുരനുഭവം ഉണ്ടായത്. എന്നാല്‍, യുവാവ് ചുംബിച്ചതില്‍ ഞെട്ടിയ ജൂലിത്ത് അത് പ്രകടിപ്പിക്കാതെ ജോലി തുടര്‍ന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. യുവാവിന്റെ മോശം പെരുമാറ്റത്തിനെതിരെ മാദ്ധ്യമപ്രവര്‍ത്തക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ട് പ്രതികരിച്ചു.

‘ആദരിക്കൂ! ഇത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്ബാളിന്റെ സന്തോഷം പങ്കുവയ്ക്കാം, പക്ഷേ സ്‌നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം’ ജൂലിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

അതേസമയം, ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള സംഭവം തത്സമയ റിപ്പോര്‍ട്ടിനിടെ നടക്കുന്നത്. നേരത്തെ ബ്രസീലിയന്‍ റിപ്പോര്‍ട്ടര്‍ ബ്രൂണ ഡോള്‍ട്ടറിക്കും സമാന അനുഭവം ഉണ്ടായിരുന്നു.

 

Top