1.ജേര്‍ണലിസ്റ്റുകള്‍ (ഫുള്‍ ടൈം)
ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ കണ്ണൂര്‍ ഓഫീസില്‍ മുഴുവന്‍ സമയം ജോലിചെയ്യാന്‍ താല്പര്യമുള്ള ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്.പത്രപ്രവര്‍ത്തനത്തില്‍ മുന്‍കാല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും .
മലയാളത്തില്‍ എഴുതാനുള്ള കഴിവും ഉള്ള ബിരുദ ധാരികളേയോ ബിരുദാനന്തര ബിരുദ ധാരികളേയോ ആണ് അന്വേഷിയ്ക്കുന്നത്.വാര്‍ത്തകളും വിവരങ്ങളും ലേഖനങ്ങളും ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്ക് തെറ്റുകൂടാതെ വിവര്‍ത്തനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള കഴിവ് ഉണ്ടാവണം.കമ്പ്യൂട്ടറില്‍ മലയാളം അനായാസം ടൈപ്പ് ചെയ്യാനുള്ള അറിവുണ്ടാവുണ്ടായിരിക്കണം . പത്ര പ്രവര്‍ത്തനത്തില്‍ ബിരുദമോ ഡിപ്ലമൊയോ ഉണ്ടാവുന്നത് അഭികാമ്യം. സ്വന്തമായി ബ്ലോഗ് /മുന്‍പ് എഴുതിയ ലേഖനങ്ങള്‍ ,എഴുത്തുകള്‍ വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണം. ബ്ലോഗിന്റെ യു ആര് എല്‍ കൂടി ബയോ ഡാറ്റയില്‍ ചേര്‍ക്കുക.മറ്റു സ്ഥാപനങ്ങളില്‍ /ഓണ്‍ലൈന്‍ പത്ര പ്രവര്‍ത്തനത്തില്‍ പരിചയം ഉള്ളവര്‍ അതു വ്യക്തമാക്കുന്നതും ഗുണകരമായിരിക്കും .ബേസിക് ഫോട്ടോഷോപ്പ് അറിയുക അഭികാമ്യം .പ്രവര്‍ത്തി പരിചയത്തിനനുസരിച്ച് ആകര്‍ഷകമായ ശമ്പളം കൊടുക്കുന്നതായിരിക്കും .
ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ കണ്ണൂര്‍ ഓഫീസിലേക്ക് ജേര്‍ണലിസ്റ്റുകള്‍ /സബ് എഡിറ്റര്‍ (ട്രെയിനി )എഡിറ്റോറിയല്‍ ട്രെയിനി എന്നിവരെ ആവശ്യമുണ്ട്
2. സബ് എഡിറ്റര്‍-ട്രെയിനി /എഡിറ്റോറിയല്‍ ട്രെയിനി
ഫോട്ടൊഷോപ്പും ജേര്‍ണലിസവും പഠിച്ചവര്‍ക്കും അവസരം .സബ് എഡിറ്റര്‍-ട്രെയിനി തസ്തികയിലേയ്ക്കായിരിയ്ക്കും ഇവരുടെ നിയമനം.വെബിനെ കുറിച്ചും സോഷ്യല്‍ മീഡിയകളെ കുറിച്ചും ബ്ലോഗിങ്ങിനെ കുറിച്ചും അറിവുണ്ടായിരിക്കണം .ഇംഗ്ലീഷ് ഭാഷകള്‍ മനസ്സിലാക്കുവാനും അനായാസേന അവ കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. കൂടാതെ Google IME ഉപയോഗിച്ചുള്ള മലയാളം ടൈപ്പിംഗ് അറിയുമെങ്കില്‍ വളരെ നല്ലത്. ടൈപ്പിറ്റ് അറിയാവുന്നതും അഭികാമ്യം .പത്രസ്ഥാപനങ്ങളില്‍ എഴുതി പരിചയമുള്ളവര്‍ക്കും മറ്റ് സ്ഥാപനങ്ങളില്‍ ഇതേ ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിയ്ക്കാം.പരിചയമില്ലാത്തവരെയും പരിഗണിയ്ക്കുന്നതാണ്.
3.മാര്‍ക്കെറ്റിങ് മാനേജര്‍ :Marketing Manager.
Marketing and Advertising മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ മാത്രം അപേക്ഷിക്കുക .നന്നായി English-ഉം മലയാളവും കൈകാര്യം ചെയ്യാന്‍ അറിവുണ്ടായിരിക്കണം ബിരുദവും ബിരുദാനന്ത ബിരുദവും അഭികാമ്യം .ജേര്‍ണലിസം പഠിച്ചവര്‍ക്കും ,പത്രപ്രവര്‍ത്തനത്തില്‍ അഭിരുചി Advantage ആയി കണക്കാക്കും.
Responsibilities include advising customers, advertisement dealing with complaints, data entry, handling technical issues. Promotion in various social media . അപേക്ഷകര്‍ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബയോ ഡാറ്റ താഴെ കാണുന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അറ്റാച്ച് ചെയ്ത് അയയ്ക്കുക.
ഇ-മെയില്‍ വിലാസം : [email protected]