ഇത് ഷട്ടറിന് മേലെ നില്‍ക്കും‍, ഇല്ലെങ്കില്‍ ഞാനീ പണി നിര്‍ത്തും: ജോയ് മാത്യു

 കൊച്ചി:  ഇത് ഷട്ടറിന് മേലെ നില്‍ക്കും‍, ഇല്ലെങ്കില്‍ ഞാനീ പണി നിര്‍ത്തുമെന്ന് നടനും തിരക്കഥകൃത്തും സാമൂഹ്യ പ്രവർത്തകനുമായ  ജോയ് മാത്യു.ടുത്തിടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് അങ്കിള്‍. ഗിരീഷ് ദാമേദര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി യാണ് നായകന്‍. ഷട്ടറിന് ശേഷം ജോയ് മത്യു കഥയും തിരക്കഥയും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷട്ടറിനെ ഏറെ ആവേശത്തോടെ സ്വീകരിച്ച ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് അങ്കിളിനായി കാത്തിരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജോയ് മാത്യുവും.

ചിത്രത്തിനു പിന്നില്‍ ജോയ് മാത്യുവും ഉണ്ടെന്ന തരത്തില്‍ പുറത്തിറങ്ങിയ ഒരു ട്രോള്‍ ജോയ് മാത്യു തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ കമന്‍റ് ചെയ്ത ആരാധകര്‍ക്കെല്ലാം ജോയ് മാത്യു മറുപടി നല്‍കി. സസ്പെ‍ന്‍സ് ഉണ്ടാകുമോ എന്ന് ചോദിച്ചവര്‍ക്ക് സസ്പെന്‍സുകളുടെ പൊടിപൂരമെന്ന് മറുപടി. ത്രില്ലറാണോ എന്ന് ചോദിച്ചവര്‍ക്ക് കട്ട ത്രില്ലറെന്ന് മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷട്ടര്‍ ഒന്നൊന്നര പടം ആയിരുന്നു ഒരു പ്രതീക്ഷയ ഇല്ലാതെ കേറിയതിനാല്‍ പടം കൂടുതല്‍ ഇഷ്ടപ്പെട്ടുപോയി അങ്കിള്‍ അതിന് മേലെ നില്‍ക്കണം എന്ന് ഒരു ആരാധകന്‍ കമന്‍റ് ചെയ്തു. ‘നില്‍ക്കും ഇല്ലെങ്കില്‍ ഞാനീ പണി നിര്‍ത്തും’ എന്നായിരുന്നു മറുപടി. ഈ കമന്‍റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

അങ്കിളിന് പ്രൊമോഷന്‍ കുറവാണെന്നും ഹൈപ്പില്ലെന്നുമടക്കമുള്ള ചര്‍ച്ചകള‍് സിനിമാ ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. ഇതിനുള്ള മറുപടിയെന്നോണമായിരുന്നു ജോയ് മാത്യു ട്രോള്‍ പങ്കുവച്ചത്. മോഹന്‍ലാലിനൊപ്പം ഒരു ചിത്രം എടുക്കാമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചു. നോക്കാം, എന്നായിരുന്നു മറുപടി. ബോളീവുഡ് കാമറാ മാന്‍  സി മുരളധീരന്‍റെ മകള്‍ കാര്‍ത്തിക മുരധീരനാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത്. കെപിഎസി ലളിത, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Top