
ന്യുഡൽഹി:ജസ്റ്റിസ് എന്‍ വി രമണ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. ഈ മാസം 24 ന് അദ്ദേഹം ചുമതലയേല്‍ക്കും. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആണ് ജസ്റ്റിസ് എന്‍ വി രമണയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചത്. എസ് എ ബോബ്‌ഡെയാണ് നിലവിലെ ചീഫ് ജസ്റ്റിസ്. ഈ മാസം 23 ന് അദ്ദേഹം വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
അതേസമയം ജസ്റ്റിസ് രമണ സുപ്രീം കോടതിയുടെ 48-ാം ചീഫ് ജസ്റ്റിസായാണ് ചുമതലയേല്‍ക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. 2022 ഓഗസ്റ്റ് 22 വരെ ജസ്റ്റിസ് എന്‍ വി രമണയ്ക്ക് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാം.