ജിഷയുടെ കൊലപാതകം: ആഭ്യന്തര മന്ത്രാലയം കേരളത്തോടു വിശദീകരണം തേടി

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോടു വിശദീകരണം തേടി. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി നാളെ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ പോസ്റ്റ് മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഡി.എം.ഇ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു. പോസ്റ്റ് മോര്‍ട്ടം നടത്തിയത് പി.ജി വിദ്യാര്‍ത്ഥിനിയെന്ന പരാതിയിലാണ് നടപടി. ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.LIVE.COMLIVE.COM

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top