തിരുവനന്തപുരം: കേരളത്തിൽ കോലീബി സംഘ്യം എന്ന ആരോപണം ഉന്നയിച്ച് ഇടതുപക്ഷം പ്രചാരണം കൊഴുപ്പിക്കുമ്പോൾ വടകരയിൽ കെ.മുരളീധരൻ വടകരയില്‍ തോല്‍ക്കുമെന്ന് തിരുവനന്തപുരം ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും കുമ്മനം രാജശേഖതരന്‍ പറഞ്ഞു.ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു എം.എല്‍.എമാരും ജയിക്കില്ലെന്നും കുമ്മനം പ്രതികരിച്ചു. സംസ്ഥാനത്ത് കോ.ലി.ബി സംഖ്യമുണ്ടെന്ന ആരോപണവും കുമ്മനം രാജശേഖരന്‍ തള്ളി കളഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനായി വോട്ടുമറിച്ചവരാണ് സി.പി.ഐ.എമ്മെന്നും കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് എങ്ങിനെയാണ് പോയതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
നിലവില്‍ കക്ഷത്തില്‍ ഉളളത് പോവാതെ ഉത്തരത്തില്‍ ഉള്ളത് എടുക്കാനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാരെ മത്സരിപ്പിക്കുന്നതെന്നും കുമ്മനം ആരോപിച്ചു. പത്തനംതിട്ട സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്നും കുമ്മനം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോളേജില്‍ എത്തിയ കെ. മുരളീധരനെ ഇന്ന് വിദ്യാര്‍ത്ഥികള്‍ തടഞ്ഞിരുന്നു.പേരാമ്പ്ര സി.കെ.ജി കോളേജിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോളേജില്‍ എത്തിയ മുരളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കെ. മുരളീധരന്‍ കോളേജില്‍ നിന്നും മടങ്ങി.സംഭവത്തിനു പിന്നാലെ ഇത് അക്രമ രാഷട്രീയത്തിന്റെ ഉദാഹരണമെന്നായിരുന്നു കെ. മുരളീധരന്‍ പ്രതികരിച്ചത്.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/