തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരന്‍ ഇന്ന് മാധ്യ
മങ്ങളോട് പറഞ്ഞു.’എംഎല്‍എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവര്‍ക്കും പുറത്ത് പോകാം.
നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം പാര്‍ട്ടി അവസാനിപ്പിച്ചു’- മുരളീധരന്‍ പറഞ്ഞു.അതേസമയം, രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെ ഇതുസംബന്ധിച്ച് നേതാക്കള്‍ തീരുമാനമെടുക്കാനാണ് സാദ്ധ്യത. നിലവില്‍ സസ്‌പെന്‍ഷനിലാണ് രാഹുല്‍.രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ രാഷ്ട്രീയമായി ഗുണംചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.രാഹുലിന്റെ കാര്യത്തില്‍ ഇനി അഴകൊഴമ്പന്‍ സമീപനം നടക്കില്ലെന്ന അഭിപ്രായമാണ് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്. കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ നാണം കെടും. ഘടകകക്ഷികള്‍ക്കിടയിലും അസ്വസ്ഥതയുണ്ട്. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്പിച്ചു,
പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റു ചെയ്തു എന്നൊക്കെയുള്ള തൊടുന്യായങ്ങള്‍ ഇനി വിലപ്പോവില്ലെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. രാഹുലിനെതിരെ ഇനിയുള്ള നടപടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.


