കൊച്ചി: കോൺഗ്രസിൽ തമ്മിലടി രൂക്ഷം .സുധാകരനും സതീശനും തമ്മിലും അഭിപ്രായവ്യത്യാസം രൂക്ഷമായി .സതീശനെതിരെ പരസ്യമായി അതൃപ്തിയുമായി സുധാകരനും ,സുധാകരനെതിരെ പരസ്യമായി സതീശനും കൂടി രംഗത്ത് വന്നതോടെ കോൺഗ്രസ് വലിയ പ്രതിസന്ധിയിൽ ആയിരിക്കയാണ് നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന സതീശന്റെ പ്രസ്താവനയാണ് സുധാകരനെ ചൊടിപ്പിച്ചത് .രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി എം സുധീരൻ്റെ രാജിയിൽ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിൽ നിന്ന് ആരെയും ഒറ്റപ്പെടുത്താനോ മാറ്റിനിർത്താനോ ശ്രമിച്ചിട്ടില്ല. അഭിപ്രായം പറയാൻ എല്ലാവർക്കും സമയം നൽകിയിട്ടുണ്ട്. സുധീരൻ അത് വേണ്ടവിധത്തിൽ വിനിയോഗിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. എഐസിസി നേതൃത്വത്തിൻ്റെ അറിവോടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നേതൃത്വത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് വി.എം സുധീരനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സുധീരനോട് താന്‍ അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ ആ അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു. എല്ലാ വിഷയങ്ങളും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടതില്ല. കെപിസിസി നടപടികളില്‍ തെറ്റുണ്ടെങ്കില്‍ അത് എഐസിസി ചൂണ്ടിക്കാണിക്കും. എഐസിസിയെ കാര്യങ്ങള്‍ അറിയിച്ച് അനുവാദത്തോടെയാണ് എല്ലാം നടപ്പാക്കുന്നത്. അതില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.
നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന സതീശന്റെ പ്രസ്താവനയിലും സുധാകരന്‍ അതൃപ്തി രേഖപ്പെടുത്തി. തന്റെ വിയോജിപ്പ് സുധാകരന്‍ നേരിട്ട് സതീശനെ അറിയിക്കുകയായിരുന്നു. അതേസമയം, നാര്‍ക്കോട്ടിക്ക് ജിഹാദ് സംബന്ധിച്ച പി ചിദംബരത്തിന്റെ പ്രസ്താവനയെയും കെ സുധാകരന്‍ തള്ളി. ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ല. കേരളത്തിന്റെ കാര്യം കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനിച്ചോളാം. ഞങ്ങള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. പാലാ ബിഷപ്പിന്റെ അഭിപ്രായം തള്ളിപ്പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ട് കത്ത് സുധീരന്‍ കെപിസിസിക്ക് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു രാജി.
അനുരജ്ഞന ശ്രമങ്ങൾക്കായി തിരുവനന്തപുരം ഗൗരീശപട്ടത്തെ സുധീരൻ്റെ വീട്ടിലെത്തിയ വി ഡി സതീശന് ഫലം നിരാശ മാത്രമായിരുന്നു. സുധീരനുമായി ദീർഘനേരം കൂടിയാലോചന നടത്തിയ പ്രതിപക്ഷനേതാവിന് ആഗ്രഹിച്ച കാര്യം സഫലീകരിക്കാതെ വെറും കയ്യോടെ മടങ്ങേണ്ടിയും വന്നു. അദ്ദേഹം രാജിയിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷനേതാവ് പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ സൂചിപ്പിച്ചു. നേതൃത്വത്തിന് ചില വീഴ്ചകൾ ഉണ്ടായെന്നും തൻ്റെ പിഴവുകൾക്ക് സുധീരൻ ക്ഷമ ചോദിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നയാളാണ് അദ്ദേഹമെന്നും പറഞ്ഞ പ്രതിപക്ഷനേതാവ് രാജി പിൻവലിപ്പിക്കാൻ താൻ ആളല്ലെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സുധീരൻ രാജി പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തെ നേരിൽ കണ്ട് ചർച്ച നടത്തുമെന്നും പ്രശ്നപരിഹാരത്തിനു വഴിയൊരുക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു. പാർട്ടി ശക്തമായി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.എന്നാൽ, വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖം തിരിച്ചുള്ള മറുപടിയുമായി സുധാകരൻ രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ രണ്ടു തട്ടിലായി.
സുധീരന്റെ രാജി പിന്‍വലിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. ”വിഎം സുധീരനെ പോലെ ഒരു നേതാവ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ല. അദ്ദേഹം കമ്മിറ്റിയില്‍ തുടരേണ്ടതാണ്. എന്താണ് അദ്ദേഹത്തെ വേദനിപ്പിച്ച കാര്യമെന്ന് കണ്ടെത്തി, പരിഹാരമുണ്ടാക്കണം. സുധീരന്‍ രാജി പിന്‍വലിക്കേണ്ടതാണ്.” -ഉമ്മന്‍ചാണ്ടി പറഞ്ഞു.
സുധീരൻ്റെ രാജിയെ കുറിച്ചുള്ള മുൻ പ്രതിപക്ഷനേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളത്. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പു നൽകിയിട്ടുള്ളതായും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കടുത്ത അതൃപ്തിയെ തുടർന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചത്. വെള്ളിയാഴ്ച രാത്രിയോടെ രാജിക്കത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരന് കൈമാറിയിരുന്നു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കവിതർക്കങ്ങൾ നടക്കുന്നതിനിടെയാണ് രാജിയെന്നുള്ളതാണ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്‍റെ പ്രധാന പരാതി. കൂടിയാലോചനകളിൽ മുതിർന്ന നേതാക്കളെ അവഗണിക്കുന്നതായും പരാതിയുണ്ട്. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കുന്നുവെന്നും വിമർശനമുയർന്നിരുന്നു. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും വി എം സുധീരൻ പരാതി ഉയർത്തുന്നു.
രാജിയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും കഴിഞ്ഞദിവസം സുധീരൻ വ്യക്തമാക്കിയിരുന്നു. അതേസമയം, പാലാ ബിഷപ്പിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം നടത്തിയ പ്രസ്താവനയിൽ ചിദംബരത്തെ കെ സുധാകരൻ തള്ളി. കേരളത്തിലെ കാര്യങ്ങൾ പറയാൻ കെപിസിസിയുണ്ട്. ബിഷപ്പിൻ്റെ പ്രസ്താവനയിൽ കോൺഗ്രസ് നിലപാടിൽ മാറ്റമില്ല. ചിദംബരം പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ‘ഏത് കാലത്താണ് സുധീരന്‍ സ്വന്തം നിലപാടില്‍ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍. പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ നിലപാട് മാറ്റുകയെന്നത് എളുപ്പമല്ല. എന്നെ ഒരുപക്ഷെ ഇടപെടലിലൂടെ മാറ്റിയേക്കാം. ഞാന്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റാന്‍ പോയതല്ല. സംഘടനാ കാര്യങ്ങള്‍ സംസാരിച്ചു. എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.’- സുധീരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്.