തിരുവനന്തപുരം: കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കില്ല .കോൺഗ്രസിന്റെ മാറ്റ് എല്ലാ സിറ്റിംഗ് എംപിമാർക്കും സീറ്റുറപ്പ് .പക്ഷെ പലസീറ്റിലും കോൺഗ്രസ് ഇത്തവണ പരാജയം ഏറ്റെടുക്കും എന്നുറപ്പ് .ടി എൻ പ്രതാപൻ, കെ മുരളീധരൻ, ഉണ്ണിത്താൻ , രമ്യ ഹരിദാസ് ,ആന്റോ ആന്റണി, പിന്നെ കണ്ണൂർ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി എന്നിവർ അടക്കം 6 സീറ്റിൽ കോൺഗ്രസ് പരാജയപ്പെടുമെന്നാണ് നിലവിലെ അവസ്ഥ . ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും കോൺഗ്രസിന്റെ അവസ്ഥ വളരെ ദയനീയ അവസ്ഥയിലാണ് .
അതിനാൽ സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിന് തയ്യാറെടുത്ത് കോൺഗ്രസ്. ഫെബ്രുവരി നാലിന് കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗം തൃശ്ശൂരിൽ ചേരും. സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ ഹാരിഷ് ചൗധരിയും അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. അതിവേഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാണ് കോൺഗ്രസ് നീക്കം.
ചർച്ചകൾ വേഗത്തിലാക്കാന്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തിരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ചു ചേർത്തു. തൃശ്ശൂരിൽ ചേരുന്ന യോഗത്തിൽ സാധ്യത പട്ടിക തയ്യാറാക്കും. പിന്നീട് വിജയ സാധ്യത പരിശോധിച്ച് ഹൈക്കമാൻ്റ് അന്തിമ പട്ടിക പ്രഖ്യാപിക്കും. നിലവിൽ ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ളത്. സിറ്റിങ്ങ് എം പിമാർ എല്ലാവരും മത്സരിക്കണമെന്നാണ് തീരുമാനം.
കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ സുധാകരന് മാത്രമാണ് ഇളവ്. നേരത്തെ മത്സരത്തിൽ നിന്നും പിന്മാറാൻ ടി എൻ പ്രതാപൻ, കെ മുരളീധരൻ എന്നിവർ നേതൃത്വത്തെ താല്പര്യം അറിയിച്ചിരുന്നു. സിറ്റിംഗ് എംപിമാർ പിന്മാറുന്നത് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നായിരുന്നു വിലയിരുത്തൽ. പിന്മാറ്റം പരാജയ ഭീതിയെന്ന് ചിത്രീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും നേതൃത്വം കരുത്തുന്നു. ഈ സാഹചര്യത്തിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം പാടില്ലെന്നാണ് ഹൈക്കമാൻ്റ് നിർദ്ദേശം.